???????? ???????????????? 26???? ??? ????? ???? ?? ?????? ??? ??????????????? ???????? ????????? ?????????????? ???????? ??????????

മോഡേണ്‍ എക്സ്ചേഞ്ചിന്‍െറ 26ാമത് ശാഖ തുറന്നു

മസ്കത്ത്: പ്രമുഖ ധനവിനിമയ സ്ഥാപനമായ മോഡേണ്‍ എക്സ്ചേഞ്ചിന്‍െറ 26ാമത് ശാഖ റൂവിയില്‍ തുറന്നു. റെക്സ് റോഡില്‍ ഫാത്തിമ ഷോപ്പിങ് സെന്‍ററിന് സമീപമാണ് പുതിയ ശാഖ. ബദര്‍ അല്‍ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്ലത്തീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. മോഡേണ്‍ എക്സ്ചേഞ്ചിന്‍െറ മുതിര്‍ന്ന മാനേജ്മെന്‍റ് പ്രതിനിധികളും ഉപഭോക്താക്കളും ചടങ്ങില്‍ സംബന്ധിച്ചു. ഉപഭോക്താക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ ശാഖകള്‍ തുറക്കുന്നതെന്ന് മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ് കോശി പറഞ്ഞു. അവരുടെ പ്രതീക്ഷകള്‍ക്കപ്പുറത്ത് പ്രവര്‍ത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കൂടുതല്‍ ശാഖകള്‍ തുറന്ന് വിപണിയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നതിന് സംതൃപ്തരായ ഉപഭോക്താക്കളാണ് തങ്ങള്‍ക്ക് പ്രേരണയേകുന്നതെന്നും ഫിലിപ് കോശി പറഞ്ഞു. പണം എക്സ്ചേഞ്ചില്‍ അടച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന സീറോ മിനിറ്റ് റെമിറ്റന്‍സ് സ്കീം ഒമാനില്‍ ആദ്യമായി അവതരിപ്പിച്ചത് മോഡേണ്‍ എക്സ്ചേഞ്ച് ആണ്. 
പണമടച്ച് തിരികെ പോകും മുമ്പേ ഉപഭോക്താവിന്‍െറ മൊബൈലിലേക്ക് ഇതുസംബന്ധിച്ച എസ്.എം.എസ് സന്ദേശവും ലഭിക്കുന്നു. എസ്.ബി.ഐ, എസ്.ബി.ടി, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ഫെഡറല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. 
 
Tags:    
News Summary - modern exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.