‘ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്’ പുരസ്കാരം ഗതാഗത, വാർത്ത, വിനിമയ, വിവരസാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അല്‍ മവാലിയിൽനിന്ന് മോഡേൺ എക്സ്ചേഞ്ചിന്റെ ജനറൽ മാനേജർ ലിജോ ജോൺ ഏറ്റുവാങ്ങുന്നു
മസ്കത്ത്: മണി എക്സ്ചേഞ്ച് വിഭാഗത്തിൽ ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡിനുള്ള പുരസ്കാരം മൂന്നാം തവണയും മോഡേൺ എക്സ്ചേഞ്ച് സ്വന്തമാക്കി. ഒമാനിലെ മുൻനിര പബ്ലിഷിങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർ ഏർപ്പെടുത്തിയിരുന്നത്. പൊതുജനങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുന്ന ബ്രാൻഡുകൾക്കാണ് ‘ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്’ പുരസ്കാരം നൽകുന്നത്. അൽ ബുസ്താൻ പാലസിൽ നടന്ന ചടങ്ങിൽ ഗതാഗത, വാർത്ത, വിനിമയ, വിവര സങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അല്‍ മവാലിയിൽനിന്ന് മോഡേൺ എക്സ്ചേഞ്ചിന്റെ ജനറൽ മാനേജർ ലിജോ ജോൺ ഏറ്റുവാങ്ങി.
ഉപഭോക്തൃകേന്ദ്രീകൃത സമീപനവും മികച്ച സേവനങ്ങൾ പ്രദാനം ചെയ്യുന്നതുമാണ് തങ്ങളെ ശക്തമായ ജനകീയ ബ്രാൻഡാക്കി മാറ്റിയതെന്ന് ലിജോ ജോൺ പറഞ്ഞു. ഉപഭോക്തൃ സേവന അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ ഞങ്ങൾ പരിശ്രമിക്കും. ഉപഭോക്താക്കളുമായി ദീർഘകാലം ഇടപഴകുന്നതിലൂടെ ശക്തമായ ബന്ധമാണ് അവരുമായി കെട്ടിപ്പടുത്തിരിക്കുന്നത്. ഇക്കാര്യങ്ങളൊക്കെയാണ് മൂന്നാം തവണയും ഞങ്ങളെ അവാർഡിന് അർഹമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
1993ൽ പ്രവർത്തനം ആരംഭിച്ച മോഡേൺ എക്സ്ചേഞ്ചിന് സുൽത്താനേറ്റിലുടനീളം 40 ശാഖകളുടെ ശക്തമായ ശൃംഖലയാണുള്ളത്. ഉപഭോക്താക്കൾക്ക് പണക്കൈമാറ്റം, വിദേശ കറൻസി എക്സ്ചേഞ്ച്, പേമെന്റ് സൊലൂഷൻ തുടങ്ങിയ സേവനങ്ങളാണ് ഓരോ ബ്രാഞ്ചിലൂടെയും നൽകിക്കൊണ്ടിരിക്കുന്നതെന്ന് മാനേജ്മെൻറ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.