മസ്കത്ത്: മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെ (എം.വി.സി) സേവനം ഇനി ഒമാെൻറ കൂടുതൽ പ്രദേശങ്ങളിൽ ലഭ്യമാകും. 12 വാഹനങ്ങളുമായുള്ള പദ്ധതിയുടെ രണ്ടാംഘട്ടം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. കാർഷിക ഫിഷറീസ് മന്ത്രി ഡോ. ഫുആദ് ബിൻ ജാഫർ അൽ സജ്വാനി ഉദ്ഘാടനം നിർവഹിച്ചു. 2014ല്‍ ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ച എം.വി.സി പദ്ധതികളുടെ വിപുലീകരണത്തിെൻറ ഭാഗമായാണ് കൂടുതൽ വാഹനങ്ങൾ അനുവദിച്ചത്. പെട്രോളിയം ഡെവലപ്മെൻറ് ഒമാനാണ് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകുന്നത്.
മൃഗങ്ങളുടെ രോഗനിർണയത്തിന് വേണ്ട എല്ലാ വിധ സൗകര്യങ്ങളോടെയുമുള്ളതാണ് ഇൗ വാഹനങ്ങൾ. പ്രതിരോധ കുത്തിെവപ്പുകൾക്കും വിവിധ ശസ്ത്രക്രിയകൾക്കും വരെ ഇതിൽ സംവിധാനമുണ്ട്. സ്ഥിരം ക്ലിനിക്കുകളുമായി ബന്ധമില്ലാത്ത വിദൂര ഗ്രാമങ്ങളിലും പർവത പ്രദേശങ്ങളിലുമൊക്കെ താമസിക്കുന്ന കാലി വളർത്തൽ, മേഖലയിൽ പ്രവർത്തിക്കുന്നവർക്കായാണ് മൊബൈൽ ക്ലിനിക് എന്ന ആശയം യാഥാർഥ്യമാക്കിയത്.
കഴിഞ്ഞ വർഷം മാത്രം മൊബൈൽ ക്ലിനിക്ക് വഴി 68,950 വളര്‍ത്തുമൃഗങ്ങള്‍ക്കാണ് ചികിത്സ നല്‍കിയത്. പുതുതായി അനുവദിച്ച വാഹനങ്ങളിൽ രണ്ടെണ്ണം വീതം ദോഫാർ, ദക്ഷിണ ബാത്തിന, വടക്കന്‍ ബാത്തിന, അല്‍ വുസ്ത, ദക്ഷിണ ശര്‍ഖിയ്യ, വടക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളില്‍ ലഭ്യമാക്കും. ദാഖിലിയ, ദാഹിറ, മസ്കത്ത്, അൽ ബുറൈമി, മുസന്ദം ഗവർണറേറ്റുകളിൽ ഒാരോ വാഹനങ്ങളുടെ സേവനം ലഭ്യമാക്കും. 3.04 ലക്ഷം റിയാലാണ് രണ്ടാംഘട്ട പദ്ധതിയുടെ മൊത്തം ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.