മൊബൈൽ സൂഖിന്റെ എക്സ്ക്ലൂസിവ് ബ്രാൻഡായ എം സൂഖിന്റെ മൂന്നാമത് ഷോറൂം സലാല ഗ്രാൻഡ് മാളിൽ സാലം മുഹമ്മദ് ബാ ഉമർ ഉദ്ഘാടനം ചെയ്യുന്നു
സലാല: ഒമാനിലെ മൊബൈൽ ഫോൺ ആൻഡ് ആക്സസറീസ് വിപണന രംഗത്തെ പ്രമുഖരായ മൊബൈൽ സൂഖ് സലാല ഗ്രാൻഡ് മാളിൽ പ്രവർത്തനം തുടങ്ങി. എക്സ്ക്ലൂസിവ് ബ്രാൻഡായ എം സൂക്കിന്റെ മൂന്നാമത് ഔട്ട്ലെറ്റ് സാലം മുഹമ്മദ് ബാ ഉമർ ഉദ്ഘാടനം ചെയ്തു. സാദയിലെ സലാല ഗ്രാൻഡ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റിന് സമീപമായാണ് എം സൂക്കിന്റെ പുതിയ ഷോറൂമുള്ളത്. മൊബൈൽ ഫോൺ കൂടാതെ ലൈഫ് സ്റ്റൈൽ, ബ്ലോഗിങ്, ഗെയിമിങ് സെക്ഷനുകൾകൂടി ഉൾക്കൊള്ളുന്നതാണ് എം സൂക്ക് ബ്രാൻഡ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നു ദിവസത്തെ മികച്ച ഓഫറുകളുമുണ്ടെന്ന് മാനേജിങ് ഡയറക്ടർ സൺസി പറഞ്ഞു. കോട്ടയം നാസറുദ്ദീൻ, ഡയറക്ടർമാരായ ജെസൻ സൺസി, മുഹമ്മദ് നൗഫൽ, ഓപറേഷൻ മാനേജർ മണികണ്ഠൻ, ഗ്രാൻഡ് മാളിലെ സജി എം. നായർ, മറ്റു മലയാളി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.