പ്രതീകാത്മക ചിത്രം
മസ്‌കത്ത്: രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി) സേവനം താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ടെലികമ്യുണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു. ഈ മാസം 18 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് ടെലികോം സേവനദാതാക്കളെ അറിയച്ചു.
സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സെന്‍ട്രല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിലേക്ക് മാറുന്നതിനായാണ് താത്കാലികമായി നിര്‍ത്തിവെക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ മികച്ച നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ആസ്വദിക്കുന്നതിനൊപ്പം അവരുടെ നമ്പറുകള്‍ നിലനിര്‍ത്താനും അനുവദിക്കുന്ന അപ്‌ഗ്രേഡ് ചെയ്ത സിസ്റ്റത്തിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കാനും ലക്ഷ്യം വെച്ചാണ് നവീകരണമെന്ന് ട്ര അറിയിച്ചു.
ഇതിന്റെ ഭാഗമായാണ് താത്ക്കാലികമായി സേവനം നിര്‍ത്തിവെക്കുന്നത്. അതേസമയം, പേര്‍ട്ടബിള്‍ സംവിധാനം താത്കാലികമായി നിര്‍ത്തിവെക്കുന്നതിന് മുമ്പ് നിലവില്‍ പോര്‍ട്ടബിലിറ്റിക്കായി അപേക്ഷിച്ചവര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ടെലികമ്യുണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി ആവശ്യപ്പെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.