മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാന്റെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ്
മസ്കത്ത്: 41 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മസ്കത്തിലെ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ അമരക്കാരനുമായ മനോഹരൻ ഗുരുവായൂരിനും സഹധർമ്മിണിക്കും മറുനാട്ടിൽ മലയാളി അസോസിയേഷൻ ( എം.എൻ.എം.എ) ഒമാന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
അൽ ഖുവൈർ നിസാർക്ക ഹോട്ടൽ മിനി ഹാളിൽ പ്രസിഡന്റ് അനിൽകുമാറും ട്രഷറർ പിങ്കു അനി കുമാറും പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ജയൻ ഹരിപ്പാട് വൈസ് പ്രസിഡന്റ് മനോഹരൻ ചെങ്ങളായി , രക്ഷാധികാരി ജയശങ്കർ, ജോയന്റ് സെക്രട്ടറി അഭിലാഷ്, ജോയന്റ് ട്രഷറർ മനോജ് മേനോൻ മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും കൂടി സ്നേഹാദരവോടെ മൊമെന്റൊ കൈമാറി. ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ രാജൻ കോക്കുരി, മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത്, എം.എൻ.എം.എ മുൻ സെക്രട്ടറി അജികുമാർ മറ്റ് പ്രമുഖർ യാത്ര മംഗളങ്ങൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.