മസ്കത്ത്: പിന്നിട്ട ആശങ്കയുടെ ദിനരാത്രങ്ങൾക്കൊടുവിൽ ആശ്വാസത്തിെൻറ നിറചിരിയിലാണ് റഫ്നാസ്. കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ മൂന്നുമാസമായി ഒമാനിൽ കുടുങ്ങിക്കിടന്ന തലശ്ശേരി സ്വദേശിയായ റഫ്നാസ് വെള്ളിയാഴ്ച പുലർച്ച ഏഴുമണിക്ക് കണ്ണൂരിലേക്കുള്ള െഎ.സി.എഫിെൻറ ചാർേട്ടഡ് വിമാനത്തിൽ നാടണയും. ഗൾഫ് മാധ്യമം-മീഡിയവൺ മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റഫ്നാസിന് ടിക്കറ്റ് നൽകിയത്. നാടണയാൻ വഴിയില്ലാത്തവർക്ക് തുണയാകാൻ ഒരുക്കിയ കരുതലിെൻറ ചിറകിലേറി ഒമാനിൽനിന്ന് നാടണയുന്ന 37ാമത്തെ യാത്രക്കാരനാണ് റഫ്നാസ്. കഴിഞ്ഞ ഡിസംബറിലാണ് റഫ്നാസ് ജോലി തേടി ദുബൈയിൽ എത്തുന്നത്. ദൈവാനുഗ്രഹമെന്നോണം ജനുവരിയിൽ തന്നെ െഎ.ടി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ജോലി ശരിയായതായി റഫ്നാസ് പറയുന്നു. സൗദി അറേബ്യയിലേക്കായിരുന്നു പോസ്റ്റിങ്.
സൗദിയിൽ പോകുന്നതിന് മുന്നോടിയായി മാർച്ചിൽ ഒരു മാസത്തെ ട്രെയ്നിങ്ങിനാണ് മസ്കത്തിലെത്തുന്നത്. മാർച്ച് അവസാനം വന്നെത്തിയ അപ്രതീക്ഷിത ലോക്ഡൗണിൽ റഫ്നാസ് കുടുങ്ങി. കോവിഡ് പ്രതിസന്ധി മുൻനിർത്തി കമ്പനി പുതുതായി ജോലിക്ക് എടുത്തവരെയെല്ലാം പിരിച്ചുവിട്ടതോടെ വരുമാനപ്രതീക്ഷയും അടഞ്ഞു. തുടർന്ന് റുസൈലിലെ ബന്ധുവിെൻറ മുറിയിലായിരുന്നു താമസിച്ചിരുന്നത്. എംബസിയിൽ രജിസ്റ്റർ ചെയ്ത് പലതവണ ബന്ധപ്പെട്ടിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്നാണ് ചാർേട്ടഡ് വിമാന സർവിസുകൾക്ക് ശ്രമിച്ചത്. നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷെൻറ സഹായം ഒരിക്കലും മറക്കില്ലെന്ന് റഫ്നാസ് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാൻ വഴിയില്ലാത്തവർക്കായി സുമനസ്സുകളുടെ സഹായത്തോടെ ടിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് മിഷൻ വിങ്സ് ഒാഫ് കംപാഷൻ. വിവിധ ഗൾഫ്രാജ്യങ്ങളിൽനിന്നായി നൂറു കണക്കിനാളുകൾ പദ്ധതിക്ക് കീഴിൽ ഇതിനകം സ്വന്തം നാടുകളിൽ എത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.