സലാല: നാടണയാൻ ബുദ്ധിമുട്ടുന്നവർക്ക് തുണയാകാൻ ഗൾഫ് മാധ്യമവും മീഡിയാവണ്ണും ചേർന്നൊരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷന്‍, സ്വരുക്കൂട്ടിയ കുഞ്ഞുസമ്പാദ്യം നൽകി സലാല ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി. തെൻറ ചെറിയ സമ്പാദ്യം നാട്ടിൽ പോകാൻ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ സ്വീകരിക്കുമോയെന്ന് ചോദിച്ച് മീഡിയവൺ സലാല റിപ്പോർട്ടറെ ബന്ധപ്പെടുകയായിരുന്നു പത്താംക്ലാസ് വിദ്യാർഥിനി. ‘അങ്കിളേ, എെൻറ ഫോട്ടോയൊന്നും എടുക്കണ്ട, പേരൊന്നും കൊടുക്കണ്ടാട്ടൊ’എന്ന് നിബന്ധന വെക്കുകയും ചെയ്തു.
നല്ല കാര്യങ്ങൾ ചെയ്യുന്നത് സമൂഹം അറിയുന്നത് മറ്റുള്ളവർക്ക് പ്രചോദനമാകുമല്ലോയെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ അതൊന്നും വേണ്ടയെന്ന് പറഞ്ഞ് അവളുടെ സമ്പാദ്യമയ 49 റിയാൽ പിതാവിനെ ഏൽപ്പിച്ചു. സാമൂഹിക പ്രവർത്തകൻകൂടിയായ പിതാവ് ആ തുകയോടൊപ്പം ബാക്കികൂടി ചേർത്ത് ഒരു ടിക്കറ്റിനുള്ള കാശാണ് വിങ്സ് ഓഫ് കംപാഷൻ ടീമിനെ ഏൽപിച്ചത്. കഴിഞ്ഞയാഴ്ച ഇത് മറ്റാരും അറിയണ്ട എന്ന നിബന്ധനയോടെ സലാലയിലെ പ്രമുഖ ബിസിനസുകാരൻ പത്ത് ടിക്കറ്റിനുള്ള തുകയും വിങ്സ് ഓഫ് കംപാഷൻ ടീമിനെ ഏൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.