മസ്കത്ത്: നാടണയാനാകാതെ വേദനിക്കുന്ന പ്രവാസികൾക്ക് തുണയാകാൻ ഗൾഫ് മാധ്യമവും മീഡിയാവണ്ണും ഒരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ യൂറോ പോസ്റ്റ് ടെക്ക് ഇൻറർനാഷനലും പങ്കാളികളാകും. കോവിഡ് പ്രതിസന്ധിയിൽ പണമില്ലാതെ ബുദ്ധിമുട്ടുന്ന തീർത്തും അർഹരായ പത്ത് പേരാണ് യൂറോ പോസ്റ്റ് ടെക്ക് ഇൻറർനാഷനൽ നൽകുന്ന ടിക്കറ്റിൽ നാടണയുക.
പ്രയാസകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന പ്രവാസികൾക്ക് സഹായമാകാൻ മാധ്യമവും മീഡിയാവണ്ണും ഇങ്ങനെ ഒരു പദ്ധതിയൊരുക്കിയത് അഭിനന്ദാർഹമാണെന്നും ഇതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നും യൂറോ പോസ്റ്റ് ടെക്ക് ഇൻറർനാഷനൽ മാനേജിങ് ഡയറക്ടർ ഷിഹാബ് അബൂബക്കർ പറഞ്ഞു.
ജോലിയും വരുമാനവും ഭക്ഷണവും താമസസൗകര്യങ്ങളുമില്ലാതെ നിരവധി പേർ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇവരെ ചേർത്തുപിടിക്കേണ്ടത് പൊതുസമൂഹത്തിെൻറ ബാധ്യതയാണെന്നും ഷിഹാബ് അബൂബക്കർ പറഞ്ഞു.
കെട്ടിടനിർമാണ രംഗത്ത് ഉപയോഗിക്കുന്ന സാേങ്കതികതയായ പോസ്റ്റ് ടെൻഷൻ സംവിധാനത്തിെൻറ സ്ട്രക്ചറൽ ഡിസൈൻ, വിതരണം, ഇൻസ്റ്റലേഷൻ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് യൂറോ പോസ്റ്റ് ടെക്ക് ഇൻറർനാഷനൽ. 2009ൽ ഖത്തറിലാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ ഖത്തറിന് പുറമെ ഒമാൻ,യു.എ.ഇ എന്നിവിടങ്ങളിലും ഇന്ത്യയിൽ ബംഗളൂരുവിലും കൊച്ചിയിലും പ്രവർത്തിക്കുന്നുണ്ട്.
അർഹതയുണ്ടായിട്ടും ടിക്കറ്റിന് പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്കായാണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി വഴി സൗജന്യ വിമാനടിക്കറ്റ് നൽകുക.
കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവർക്കാണ് വിമാനടിക്കറ്റുകൾ നൽകുന്നത്.
നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.