മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ ട്രക്കുകളുടെ പാർക്കിങ് യാർഡുകൾ വികസിപ്പിക്കാൻ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം. ഇതു സംബന്ധിച്ച് പ്രാദേശിക കമ്പനികൾക്കും നിക്ഷേപകർക്കും നിക്ഷേപങ്ങൾ സമർപ്പിക്കുന്നതിനായി ടെൻഡർ നൽകി. ഭൂ ഗതാഗത സൗകര്യങ്ങൾ സംഘടിപ്പിക്കുന്നതിനും വാഹനങ്ങൾക്ക് സുരക്ഷിതവും സുസജ്ജവുമായ സൈറ്റുകൾ ഒരുക്കുന്നതിനും പാർപ്പിട മേഖലകളിൽ ട്രക്ക് പാർക്കിങ് ഇല്ലാതാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
പാർക്കിങ് കോമ്പൗണ്ടുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ, ട്രക്കുകൾക്ക് പാർപ്പിടങ്ങളിലോ വാണിജ്യ മേഖലകളിലോ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച തീരുമാനം നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വിവിധ വിലായത്തുകളിലായി പദ്ധതികൾക്ക് ഏഴ് േപ്ലാട്ടുകളാണ് നൽകിയിട്ടുള്ളത്.
മുസന്ന വിലായത്തിലെ അൽ മലദ ഏരിയയിൽ 18,380 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്ലോട്ട്, 75,000 ചതുരശ്ര മീറ്ററിൽ ബഹ്ല വിലായത്തിലെ ഖമൈല ഏരിയ, ഇബ്രയിലെ വിലായത്തിലെ അൽ ഹൈമ ഏരിയയിൽ 9636 ചതുരശ്ര മീറ്റർ പ്ലോട്ട്, സീബിലെ വിലായത്തിലെ മവാലേയിൽ 25,001 ചതുരശ്ര മീറ്റർ പ്ലോട്ട്, ബൗഷർ വിലായത്തിലെ മിസ്ഫ മേഖലയിൽ 4358 ചതുരശ്ര മീറ്റർ, മഹ്ദ വിലായത്തിലെ അൽ നവ ഏരിയയിൽ 3334 ചതുരശ്ര മീറ്റർ, സഹം വിലായത്തിലെ അൽ ഖഷ്ദ ഏരിയയിൽ 9485 ചതുരശ്ര മീറ്റർ േപ്ലാട്ടുകളുമാണ് മന്ത്രാലയം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.