ഖസബ് തുറമുഖത്തിന്‍റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത വാർത്താ വിനിമയ വിവര സാങ്കേതിക മന്ത്രാലയം കരാറിൽ ഒപ്പിടുന്നു

ഖസബ് തുറമുഖ വികസനം: മന്ത്രാലയം കരാർ ഒപ്പിട്ടു

മസ്കത്ത്: ഖസബ് തുറമുഖത്തിന്‍റെ നടത്തിപ്പും വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത വാർത്ത വിനിമയ വിവര സാങ്കേതിക മന്ത്രാലയം ഹച്ചിസൺ പോർട്ട്‌സ് സൊഹാറുമായി കരാർ ഒപ്പിട്ടു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സയീദ് ബിൻ ഹമൂദ് അൽ മാവാലി, ഒമാൻ ഇന്‍റർനാഷനൽ കണ്ടെയ്‌നർ ടെർമിനൽ കമ്പനി (ഹച്ചിസൺ പോർട്ട്‌സ് സൊഹാർ) സി.ഇ.ഒ അൻസൺ കിം എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

കരാറിലൂടെ തുറമുഖത്തെ സാമ്പത്തികമായി വികസിപ്പിച്ച് പ്രാദേശിക ജന വിഭാഗങ്ങളെ സഹായിക്കുമെന്നും ഖസബ് തുറമുഖം വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്യാൻ അടുത്ത മേയിൽ ശിൽപശാല സംഘടിപ്പിക്കുമെന്നും അൽ മാവാലി പറഞ്ഞു.

ധാരണപത്രം ഒപ്പിടൽ ചടങ്ങിൽ ഗതാഗത, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്‍റെ അണ്ടർസെക്രട്ടറി എൻജിനീയർ ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖി പങ്കെടുത്തു.

Tags:    
News Summary - Ministry signs agreement Khasab Port Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.