മസ്കത്ത്: വിവിധ മന്ത്രാലയങ്ങളിലായി 1152 ജോലി ഒഴിവുകളുടെ അറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം ജനറൽ എജുക്കേഷൻ ഡിപ്ലോമ മുതൽ ബാച്ചിലേഴ്സ് ഡിഗ്രിവരെ യോഗ്യതയുള്ളവർക്കായാണ് ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ബിരുദധാരികൾക്കും പോസ്റ്റ് ജനറൽ എജുക്കേഷൻ ഡിപ്ലോമക്ക് മുകളിലുള്ളവർക്കുമായി 798 ഒഴിവും ജനറൽ എജുക്കേഷൻ ഡിപ്ലോമക്കാർക്കും അതിന് താഴെയുള്ളവർക്കുമായി 354 ഒഴിവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താൽപര്യമുള്ളവർ നവംബർ 10നകം രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.