മസ്കത്ത്: ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഒമാനി പൗരിക്ക് നിയമ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ താമസിക്കുന്ന ഇവർ ബന്ധു നൽകിയ പരാതിയെ തുടർന്ന് യാത്ര വിലക്കിലാണ്.
ഈ വിഷയം സമൂഹമാധ്യമങ്ങളിൽ പലരും ഉന്നയിച്ചതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം എത്തിയിരിക്കുന്നത്. കേസ് പരിഹരിക്കപ്പെടുകയോ ഇരു കക്ഷികളും തമ്മിൽ രമ്യമായ ഒത്തുതീർപ്പിലെത്തുകയോ ചെയ്യുന്നതുവരെ അവർക്ക് യാത്ര ചെയ്യുന്നത് വിലക്കുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും ന്യൂഡൽഹിയിലെ ഒമാൻ എംബസി ഈ വിഷയത്തിൽ സജീവമായ ഇടപപെടുന്നുണ്ട്. നിയമ സഹായം നൽകുന്നതിനായി എംബസി ഒരു നിയമ സ്ഥാപനത്തെ നിയോഗിച്ചിട്ടുണ്ട്.
കൂടാതെ, നിയമ ചട്ടക്കൂടുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, ഇരു കക്ഷികളും അവരുടെ കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ തർക്കത്തിന് പരിഹാരം കാണാൻ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.