മസ്കത്ത്: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ സലാലയിൽ നടന്നുവന്ന കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളനം സമാപിച്ചു. കിഴക്കൻ മെഡിറ്ററേനിയൻ രാജ്യങ്ങളിൽ പൂർണമായ ഹെൽത്ത് കവറേജ് ലഭ്യമാക്കൽ എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ഒാരോ രാജ്യങ്ങളിലെയും സാഹചര്യങ്ങൾ പരിഗണിച്ച് അടിസ്ഥാനപരമായ ആരോഗ്യ സേവന പാക്കേജിന് രൂപം നൽകുമെന്ന് യോഗം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കൂടി ഉപയോഗപ്പെടുന്നതാകും ഇത്. ഇതുസംബന്ധിച്ച ധാരണപ്പത്രത്തിലും ഒപ്പിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.