‘താജ്ദാരെ മദീന’ മീലാദ് പ്രോഗ്രാം നാളെ സുഹാറിൽ

സുഹാർ: നുസ്രത്തുൽ ഇസ്‌ലാം മദ്രസ സുഹാർ സംഘടിപ്പിക്കുന്ന മീലാദ് പരിപാടി ‘താജ്‌ദാരെ മദീന 2023’ വെള്ളിയാഴ്ച്ച സുഹാർ അമിറാസ് പാലസ് ഹാളിൽ നടക്കും. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പരിപാടിയിൽ മദ്​റസ കുട്ടികളുടെ കലാവിരുന്ന്, ദഫ് മുട്ട്‌, ഫ്ലവർ ഷോ, മൊയിൻ ഫൈസിയുടെ നേതൃത്വത്തിൽ ബുർദ മജ്‌ലിസും നടക്കും.

പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കും. പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Tags:    
News Summary - milad program at Sohar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.