ബുറൈമി സുന്നി സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന മീലാദ് കാമ്പയിന് സമാപനത്തിൽനിന്ന്
ബുറൈമി: ബുറൈമി സുന്നി സെന്ററിന്റെ നേതൃത്വത്തില്‍ ‘സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം 1500’ എന്ന പ്രമേയത്തില്‍ 42 ദിവസം നീണ്ടുനിന്ന മീലാദ് കാമ്പയിന് സമാപിച്ചു. ബുറൈമി സുന്നി സെന്റര്‍ സ്ഥാപകന്‍ അത്തിപ്പറ്റ മുഹ്യിദ്ദീന് കുട്ടി മുസ്ലിയാര് അനുസ്മരണവും നടന്നു.
മീലാദ് ഫെസ്റ്റിന് ഇബ്റാഹിം ലുലു അധ്യക്ഷതവഹിച്ചു. മദ്റസ വിദ്യാര്‍ഥികളുടെ കലാവിരുന്നും പൂര്‍വ്വവിദ്യാര്‍ഥികളുടെ ദഫ് മുട്ടും, ഫ്ലവര്‍ ഷോയും ശ്രദ്ധേയമായി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടന്നു.
സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. കമ്മിറ്റി അംഗങ്ങളും, മിലാദ് സ്വാഗതസംഘം പ്രവര്‍ത്തകരും പരിപാടികള്‍ക്ക് നേതൃത്വം നല്കി. കരിം ഹാജി സ്വാഗതവും റസാഖ് ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.