Posted On
date_range Updated On
date_range മെട്രോപൊളീറ്റന്സ് എറണാകുളം ഒമാന്ചാപ്റ്റര് ഗ്രാൻഡ് ലോഞ്ച് ഇന്ന്
മസ്കത്ത്: എറണാകുളം നിവാസികളുടെ കൂട്ടായ്മയായ മെട്രോപൊളീറ്റന്സ് എറണാകുളം ഒമാന് ചാപ്റ്റര് ഗ്രാൻഡ് ലോഞ്ചും കലാപരിപാടികളും വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണി മുതല് റൂവി അല് ഫലാജ് ഗ്രാൻഡ് ഹാളില് നടക്കും. സിനിമാതാരം ഹരിശ്രീ അശോകന് മുഖ്യാതിഥിയാകും.
മെന്റലിസ്റ്റ് ഫാസില് ബഷീര് അവതരിപ്പിക്കുന്ന മെന്റലിസം ഷോ ‘ട്രിക്സ് മാനിയ’, സുധീര് പറവൂര് നയിക്കുന്ന കോമഡി ഷോ തുടങ്ങിയവയും അരങ്ങേറും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. വൈകുന്നേരം ആറ് മുതല് ഗേറ്റ് ഓപണ് ചെയ്യുമെന്നും ഭാരവാഹികള് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.