മസ്കത്ത്: ശ്രീലങ്കയില്‍ നാളെ മുതൽ നടക്കുന്ന എ.സി.സി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യകപ്പ് 2023 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഒമാന്‍ ടീമിനെ പ്രഖ്യാപിച്ചു. ഈ 23 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ സീഷാന്‍ മഖ്സൂദ് ഉള്‍പ്പെടെ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രണ്ട് താരങ്ങളെ തിരികെ വിളിക്കുകയും മൂന്ന് പുതിയ താരങ്ങള്‍ക്ക് സ്ക്വാഡില്‍ അവസരം നല്‍കുകയും ചെയ്തു. വിവിധ രാജ്യങ്ങളുടെ ബി ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് ടീമുകളാണ് ഒമാനൊപ്പമുള്ളത്. പാകിസ്താന്, ഇന്ത്യ, നേപ്പാള്‍, യു.എ.ഇ ടീമുകള്‍ അടങ്ങുന്നതാണ് ഗ്രൂപ് ബി. ഒമാനെ ആഖിബ് ഇല്യാസ് ടീമിനെ നയിക്കും. ഓള്‍റൗണ്ടര്‍മാരായ റഫീയുല്ല, വസീം അലി എന്നിവരാണ് ടീമിലേക്ക് തിരികെയെത്തിയത്.34 കാരനായ വിക്കറ്റ് കീപ്പര്‍ അബ്ദുല്‍ റഊഫ്, 30കാരനായ ബാറ്റിങ് താരം ശുബോ പാല്, 25കാരനായ പേസ് ബൗളര്‍ മുഹമ്മദ് ബിലാല്‍ ശാഹ് എന്നിവരാണ് ആദ്യമായി സ്ക്വാഡില്‍ ഇടം നേടിയ താരങ്ങള്‍.
ഒമാന്‍ ടീം: ആഖിബ് ഇല്യാസ് (ക്യാപ്റ്റന്‍), ജിതേന്ദര്‍ സിങ്, കശ്യപ് പ്രജാപതി, അയാന് ഖാന്, ശുഐബ് ഖാന്, സൂരജ് കുമാര്‍ (വിക്കറ്റ് കീപ്പര്‍), ജയ് ഒദേദ്ര, കലീമുല്ല, ഫയ്യാസ് ബട്ട്, സുമയ് ശ്രീവാസ്തവ്, വസീം അലി, റഫീയുല്ല, അബ്ദുല്‍ റഊഫ് (വിക്കറ്റ് കീപ്പര്‍), ശുബോ പാല്, മുഹമ്മദ് ബിലാല്‍ ഖാന്. കോച്ച്: ദുലീപ് മെന്‍ഡിസ്. ജൂലൈ 13ന് അഫ്ഗാനിസ്താനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. 15ന് ബംഗ്ലാദേശിനെയും 18ന് ആതിഥേയരായ ശ്രീലങ്കയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.