ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഒ​മാ​ൻ ഘ​ട​കം പ്ര​സി​ഡ​ന്‍റ്​ ഡോ. ​ജെ. ര​ത്‌​ന​കു​മാ​റി​ൽ​നി​ന്ന്​ എ​ൽ​ദോ മ​ണ്ണൂ​ർ ആ​ദ്യ മെം​ബ​ർ​ഷി​പ് ഏ​റ്റു​വാ​ങ്ങു​ന്നു

അംഗത്വ വിതരണ കാമ്പയിൻ

മസ്കത്ത്: ഒ.ഐ.സി.സി (സിദ്ദിഖ് ഹസ്സൻ വിഭാഗം) അംഗത്വ വിതരണ കാമ്പയിൻ തുടങ്ങി. ഒ.ഐ.സി.സി മുൻ പ്രസിഡന്റ് സിദ്ദീഖ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ ഘടകം പ്രസിഡന്‍റ് ഡോ. ജെ. രത്‌നകുമാറിൽനിന്ന് എൽദോ മണ്ണൂർ ആദ്യ മെംബർഷിപ് ഏറ്റുവാങ്ങി. വരുംദിവസങ്ങളിൽ അംഗത്വ വിതരണം ഊർജിതമാക്കുമെന്നും അതിനായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഹംസ അത്തോളി, ജിജോ കടന്തോട്ട്, ഷഹീർ അഞ്ചൽ, സതീഷ് പട്ടുവം, അനീഷ് കടവിൽ, നിധീഷ് മാണി, മനാഫ് തിരുനാവായ, സജി ഏനാത്ത്, റാഫി ചക്കര, ഹരിലാൽ വൈക്കം, പ്രിട്ടു സാമുവൽ, സന്ദീപ് സദാനന്ദൻ, അജീഷ് സാംബശിവൻ, ഹമീദ് കാസർകോട്, ഹനീഫ കൂട്ടായി, മനോജ് ഇട്ടി, ജോയ് രാമമംഗലം, ലിജു മണ്ണൂർ, ഫൈസൽ വാകയാട്, ഖാലിദ് പട്ടാമ്പി, നസ്രുദ്ദീൻ കോഴിക്കോട്, കെ.കെ. ഷാനിബ്, അബൂബക്കർ, ഷമീർ, സാൻജോ മണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു. ഗോപകുമാർ വേലായുധൻ സ്വാഗതവും ജോളി ജിജോ നന്ദിയും പറഞ്ഞു.

Tags:    
News Summary - Membership distribution campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.