Posted On
date_range Updated On
date_range ഈദിനോടനുബന്ധിച്ച് മെഹന്തി മത്സരം ഒരുക്കി ഐ.എം.ഐ സലാല വനിത വിഭാഗം
സലാല: ഐ.എം.ഐ സലാല വനിത വിഭാഗം ഈദുൽ ഫിത്‌റിനോടനുബന്ധിച്ച് യുവതികൾക്കായി മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ മത്സരത്തിൽ നിരവധി യുവതികൾ സംബന്ധിച്ചു. സാലിഹ മുസ്തഫ ഒന്നാം സ്ഥാനവും ഫാത്തിമത്ത് ജസീല രണ്ടാം സ്ഥാനവും സൗദ മറിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് വനിത പ്രസിഡന്റ് ഫസ്‌ന അനസ്, സെക്രട്ടറി മദീഹ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാഹിന ദാവൂദ്, റോസ്‌ന റഅൂഫ് എന്നിവർ വിധികർത്താക്കളായിരുന്നു. വനിത വിഭാഗത്തിന്റെ സിദ്‌റ യൂനിറ്റ് പരിപാടികൾക്ക് നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.