എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയും ഒമാനി ഹജ്ജ് മിഷൻ മേധാവിയുമായ ഹമ്മദ് സാലിഹ് അൽ റഷ്ദി സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനൊപ്പം
മസ്കത്ത്: ഈ വർഷം ഹജ്ജ് നിർവഹിച്ച പ്രതിനിധി സംഘങ്ങളുടെയും തീർഥാടന കാര്യ ഓഫിസുകളുടെയും തലവൻമാർക്ക് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നൽകിയ വാർഷിക സ്വീകരണത്തിൽ ഒമാനി ഹജ്ജ് മിഷൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയും ഒമാനി ഹജ്ജ് മിഷൻ മേധാവിയുമായ ഹമ്മദ് സാലിഹ് അൽ റഷ്ദിയാണ് സംബന്ധിച്ചത്.
ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിൽ സൗദി നേതൃത്വം നടത്തുന്ന അനുഗ്രഹീത ശ്രമങ്ങൾക്ക് ഒമാൻ സർക്കാരിന്റെ ആശംസകളും അഭിനന്ദനവും അദ്ദേഹം അറിയിച്ചു. ഹജ്ജ് സീസണിൽ നടത്തിയ സംഘാടനത്തെയും ഗുണനിലവാരമുള്ള സൗകര്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഇത് ഹജ്ജ് എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കുന്നതിന് സഹായകമായെന്നും അദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.