അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് നൽകിയ സ്വീകരണം
ഷാർജ ഭരണാധികാരി സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തിയ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിച്ചു. രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധങ്ങളുടെ ആഴത്തെ അദ്ദേഹം പ്രശംസിച്ചു. സാംസ്കാരിക, ശാസ്ത്ര, ചരിത്ര മേഖലകളിൽ നിലവിലുള്ള സഹകരണങ്ങൾ ഇരുവരും അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്നതിനായി അവ വികസിപ്പിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സുൽത്താനുമായുള്ള ഉന്നതതല ചർച്ചകൾക്കുശേഷം ഉച്ചയോടെതന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.