ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ സിലാൽ മാർക്കറ്റിൽ യോഗം ചേർന്നു

മസ്‌കത്ത്: ഈദുല്‍ ഫിത്റിന് മുന്നോടിയായി ഭക്ഷ്യവസ്തുക്കളുടെ മതിയായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് വ്യാപാരികളുമായും നിക്ഷേപകരുമായും കൃഷി, മൽസ്യബന്ധന, ജലവിഭവ മന്ത്രാലയം ഉദ്യോഗസ്ഥർ യോഗം ചേർന്നു. സിലാൽ സെൻട്രൽ മാർക്കറ്റിൽ നടന്ന യോഗത്തിൽ വിപണിയിലെ ലഭ്യതയും വിലസ്ഥിതിയും വിലയിരുത്തി.യോഗത്തിൽ കൃഷി വിഭാഗത്തിനായുള്ള മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് ബിൻ നാസർ അൽ ബക്രി പങ്കെടുത്തു. വിതരണ ശൃംഖലകൾ തടസമില്ലാതെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.

പൗരന്മാരുടെയും പ്രവാസികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിപണികളിലേക്ക് യഥാസമയം സാധനങ്ങൾ ഇറങ്ങുന്നുണ്ടെന്നത് ഉറപ്പാക്കണമെന്ന് യോഗം വ്യക്തമാക്കി. ഇതിലൂടെ പ്രാദേശിക വിപണിയിലെ സ്ഥിരത ശക്തിപ്പെടുത്താനാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.യോഗത്തിന്റെ ഭാഗമായി മാർക്കറ്റിൽ സന്ദർശനവും നടത്തി. വിപണിയിലെ പ്രവർത്തനരീതികളും ദിനംപ്രതി നടക്കുന്ന സാധനവിതരണവും പരിശോധിക്കുകയും വ്യാപാരികളുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്തു.യോഗത്തിൽ ഉപ​േഭാക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ അടക്കമുള്ള പ്രതിനിധികളും പങ്കെടുത്തു.

Tags:    
News Summary - Meeting held at Silal Market to ensure availability of food items

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.