ബുറൈമിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
ബുറൈമി: ബുറൈമി കലാ കായിക സാംസ്കാരിക കൂട്ടായ്മയും ബുറൈമി ഇബ്നു ഖൽദൂൻ പോളിക്ലിനിക്കും സംയുക്തമായി പൊതുജനങ്ങൾക്കായി ബുറൈമി ലുലു ഹൈപ്പർമാർക്കറ്റിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജനറൽ പ്രാക്ടീഷണർ, ഗൈനക്കോളജി, ഡെന്റൽ, ലാബോറട്ടറി, ഇ.സി.ജി. തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കി. ഒട്ടനവധി പേർ ക്യാമ്പിൽ എത്തി സേവനങ്ങൾ പ്രയോജനപ്പെടുത്തി. ഡോ. ലേഖ ബാലകൃഷ്ണൻ, ഡോ. മൈസ അൽ റീഷ്, ഡോ. സുൽഫത്ത് കടലായി, ഇബ്നു ഖൽദൂൻ പോളിക്ലിനിക്കിലെ മെഡിക്കൽ സ്റ്റാഫ് എന്നിവർ സേവനങ്ങൾ നൽകി. ബുറൈമി കലാ കായിക സാംസ്കാരിക കൂട്ടായ്മ പ്രവർത്തകരായ പ്രകാശ് കാളിച്ചാത്ത്, അനുജ പ്രവീൺ, എക്സികൂട്ടീവ് അംഗങ്ങൾ, ലുലു ഹൈപ്പർമാർക്കറ്റ് അസിസ്റ്റന്റ് മാനേജർ സുമേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.