മീഡിയ വൺ മബ്റൂഖ് ഗൾഫ് ടോപേഴ്സിന് സലാലയിൽ ഗംഭീര തുടക്കം
സലാല: ജി.സി.സിയിലെ ഈ വർഷത്തിലെ മീഡിയ വൺ മബ് റൂക്ക് ഗൾഫ് ടോപേഴ്സിന് സലാല ലുബാൻ പാലസ് ഹാളിൽ ഗംഭീര തുടക്കം. സലാലയിലെ വിവിധ കമ്മ്യൂണിറ്റി സ്വകാര്യ സ്കൂളുകളിൽ 10, 12 ക്ലാസുകളിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങിയ നൂറോളം വിദ്യാർത്ഥികളാണ് ആദരം ഏറ്റു വാങ്ങിയത്.
ലുബാൻ പാലസ് ഹാളിൽ നടന്ന പ്രൗഡ സദസ്സ് ദോഫാറിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ : അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സയീദ് അൽ ഗവാസ് ഉദ് ഘാടനം ചെയ്തു. ദോഫാർ യൂണിവേഴ്സിറ്റി ഡപ്യൂട്ടി വൈസ് ചാൻസലറും , ഇന്ത്യൻ സ്കൂൾ പ്രസിഡന്റുമായിരുന്ന ഡോ: സയ്യിദ് ഇഹ് സാൻ ജമീൽ വിശിഷ്ടാതിഥിയായിരുന്നു.
മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സവാബ് അലി, എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ , കെ.ഷൗക്കത്തലി (കോ ഡിനേഷൻ കമ്മിറ്റി ചെയർമാൻ ) എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സയിദ് സാലിം ഖത്തൻ(ഇൻഡസ്ട്രിയൽ കമ്മിറ്റി ചെയർമാൻ), മുസല്ലം ബഹീത് അൽ മഹ് രി (സലാല ഇന്റർനാഷണൽ പയനീർ സ്കൂൾ) ,ഡോ: കെ.സനാതനൻ , ഡോ: രാകേഷ് കുമാർ ജാ, ഡോ: അബൂബക്കർ സിദ്ദീഖ്, ഒ. അബ് ദുൽ ഗഫൂർ, ഡോ: മുഹമ്മദ് ജാസിർ, ഷബീർ കൊന്നോല ( ഡയറക് ടർ അവിസെൻ ഗ്രൂപ്പ് ). ഇ.എം. അബ് ദുറാസിഖ് ( എം.ഡി ഗൾഫ് ടെക് ) തുടങ്ങിയവരും അക്കാദമിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഇമോഷണൽ സെയിൽസ് ലീഡർ ഷിപ്പ് കോച്ച് റിയാസ് ഹക്കിം സദസ്സുമായി സംവദിച്ചു.
റസൽ മുഹമ്മദ് (തുംറൈത്ത് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ്), ഇ. യാസിർ, മമ്മിക്കുട്ടി, അംബിക പത്മനാഭൻ, രേഖ പ്രശാന്ത് , മുസാബ് ജമാൽ, ബബീഷ് (ഹാപ്പി വേൾഡ് സ്കൂൾ), ഡോ. നിഷ്താർ, ഉബൈദു റഹ് മാൻ, ഷജിൽ എം.കെ, ഷഫ്നാസ് അനസ്, സമീർ കെ.ജെ, ജി.സലിം സേട്ട്, കെ.എ.സലാഹുദ്ദീൻ തുടങ്ങിയവരും അവാർഡുകൾ വിതരണം ചെയ്തു.
സലാല ലുബാൻ പാലസ് ഹാളിൽ തിങ്ങി നിറഞ്ഞ നൂറ്ക്കണക്കിന് പ്രവാസികളെ സാക്ഷിയാക്കിയാണ് ഒമാനിലെ ഒന്നാം ഘട്ട അവാർഡ് വിതരണം നടന്നത്. അവാർഡ് ഏറ്റു വാങ്ങിയ വിദ്യാർത്ഥികൾ വലിയ സന്തോഷമാണ് പങ്കു വെച്ചത്. അവാർഡ് സ്വീകരിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.
സ്പോൺ സേഴ്സ് പ്രതിനികളായ ഷബീർ കൊന്നോല ( അവിസെൻ ഗ്രൂപ്പ് ). ഇ.എം. അബ്ദു റാസിഖ് ( ഗൾഫ് ടെക് ), ഒ.അബ്ദുൽ ഗഫൂർ (അബു തഹ് നൂൻ ), സിറാജ് ( സെഡ് സ്റ്റോർ), മുഹമ്മദ് ശരീഫ് ( കെയർ ഫോൺ ). നിയാസ് (അൽ ജദീദ് എക്സ്ചേഞ്ച് ), ഡോ: നിഷ്താർ(അൽ സാഹിർ ഗ്രൂപ്പ് ), മുഹമ്മദ് സിയാദ് ( കെയർ ഫാർമസി ), കബീർ കണമല ( അൽ ദല്ല ഫ്രഷ് ) അബ്ദുൽ അസീസ് ( ബദർ സമ ), അബ് ദുൽ റഷീദ് ( ലൈഫ് ലൈൻ ) , ഹംസ ( യൂറോ ടെക് ), അബ് ദുൽ ഹമീദ് ഫൈസി ( ഫൈസി ഉസ് താദ് റെസ് റ്റോറന്റ് ) എന്നിവർ സവാബ് അലിയിൽ നിന്നും മൊമന്റോ ഏറ്റു വാങ്ങി. ഷബ്നം അവതാരകയായി. സെപ്തംബർ പതിനെട്ടിന് മസ് കത്തിലും തുടർന്ന് വിവിധ ഗൾഫ് നഗരങ്ങളിലും മബ് റൂഖ് ഗൾഫ് ടോപേഴ്സ് അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.