മസ്കത്ത്: ചെറുകിട-ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ) പിന്തുണക്കുന്നതിനായി, മസ്കത്ത് മുനിസിപ്പാലിറ്റി ‘മസാർ’ പദ്ധതിയുടെ ഭാഗമായി അൽ മവാലിഹിൽ പ്രത്യേക ഫുഡ് ട്രക്ക് കേന്ദ്രം ഉദ്ഘാടനം ചെയ്തു.ഫുഡ് ട്രക്ക് സംരംഭകർക്ക് സമ്പൂർണ സൗകര്യങ്ങളോടെയുള്ള പ്രവർത്തനപരിസരം ഒരുക്കുകയാണ് ലക്ഷ്യം.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും നഗരാസൂത്രണം ശക്തിപ്പെടുത്തുകയും ചെയ്യുന്ന മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ‘മസാർ’ പദ്ധതി. നിർദിഷ്ട പാർക്കിങ് സൗകര്യങ്ങൾ, ഇരിപ്പിടങ്ങൾ, യൂട്ടിലിറ്റി സൗകര്യങ്ങൾ എന്നിവയോടെ ഫുഡ് മൊബൈൽ വാഹനങ്ങൾ അനുകൂലമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
സോഹാർ ഇന്റർനാഷനൽ അവരുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയിലൂടെയാണ് ഇത് ഒരുക്കിയത്. 25 ഫുഡ് ട്രക്കുകൾ കേന്ദ്രത്തിലേക്ക് ബാങ്ക് സംഭാവന ചെയ്തതോടെ, കുറഞ്ഞ ചെലവിൽ തന്നെ പുതിയ സംരംഭകർക്ക് ബിസിനസ് ആരംഭിക്കാൻ അവസരം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.