മസ്കത്ത്: മവേല പച്ചക്കറി-പഴം മൊത്ത വ്യാപാര മാർക്കറ്റിൽ നിരവധി പുതിയ സൗകര്യങ്ങളെ ാരുക്കി മസ്കത്ത് നഗരസഭ. ഒമാനിലെ ഏറ്റവും വലിയ പച്ചക്കറി-പഴം മൊത്ത മാർക്കറ്റിെൻറ ന വീകരണം പൂർത്തിയായതായും സൗകര്യങ്ങൾ വർധിപ്പിച്ചതായും നഗരസഭ അധികൃതർ അറിയിച്ചു . നവീകരണത്തിെൻറ ഭാഗമായി പുതിയ പ്രവേശന കവാടം നിർമിച്ചിട്ടുണ്ട്. കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ, 42 ശൗചാലയങ്ങൾ, മാർക്കറ്റിന് ഉൾഭാഗത്തെ റോഡുകളുടെ വികസനം, കസ്റ്റംസ് പരിശോധന മേഖലയിലെ ശീതീകരണ സംവിധാനം വിപുലീകരിക്കൽ, മൊത്ത വ്യാപാരക്കാർക്ക് ഉൽപന്നങ്ങളുടെ കയറ്റിറക്കിന് പ്രത്യേക സ്ഥലം, ഫോർക്ക് ലിഫ്റ്റുകൾ പാർക്ക് ചെയ്യാൻ പ്രത്യേക ഇടനാഴി, മഴെവള്ളം ഒലിച്ചുേപാകാൻ പ്രത്യേക ഒാവുചാലുകൾ എന്നിവയാണ് നവീകരണത്തിെൻറ ഭാഗമായി നിർമിച്ചിരിക്കുന്നത്.
നൂറുകണക്കിന് ആളുകളെത്തുന്ന തിരക്കേറിയ മാർക്കറ്റാണിത്. പച്ചക്കറികളും പഴവർഗങ്ങളുമായി നൂറുകണക്കിന് ചരക്കു വാഹനങ്ങളാണ് ദിവസവും മാർക്കറ്റിലെത്തുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ചരക്കു വാഹനങ്ങളും മാർക്കറ്റിലെത്തുന്നതോടെ വൻ തിരക്കാണ് മാർക്കറ്റിൽ അനുഭവപ്പെടുന്നത്. ഒമാെൻറ മറ്റു ഭാഗങ്ങളിലേക്ക് ചരക്ക് കൊണ്ടുേപാകാനുള്ള വാഹനങ്ങളും എത്തുന്നുണ്ട്. അതോടൊപ്പം, മാർക്കറ്റിെൻറ അനുബന്ധമായി പ്രവർത്തിക്കുന്ന ചില്ലറ വിപണന കേന്ദ്രങ്ങളിൽനിന്ന് ചരക്കുകളെടുക്കാനെത്തുന്നവരുടെ വാഹനങ്ങളും എത്തുന്നതോടെ മാർക്കറ്റ് തിരക്കിൽ വീർപ്പുമുട്ടുന്ന അവസ്ഥയുണ്ടായിരുന്നു. തിരക്ക് വർധിക്കുേമ്പാൾ പലരും മാർക്കറ്റിന് പുറത്ത് വാഹനം പാർക്ക് ചെയ്യുകയാണ് പതിവ്. ചരക്കുകൾ വാഹനത്തിലേക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഫോർക്ക് ലിഫ്റ്റുകൾ വഴിമുടക്കുന്നതും പതിവായിരുന്നു. മഴവെള്ളം ഒഴുകിപ്പോവാൻ വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ വെള്ളം പൊങ്ങുന്നത് പച്ചക്കറിയും പഴങ്ങളും നശിച്ചുേപാകാൻ കാരണമായിരുന്നു.
പുതിയ സൗകര്യങ്ങൾ ഉണ്ടാക്കിയതോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് വ്യാപാരികൾ പറയുന്നത്. മൊത്ത വ്യാപാരികളുടെ കയറ്റിറക്കിന് പ്രത്യേക സ്ഥലം അനുവദിച്ചത് മാർക്കറ്റിലെ വീർപ്പുമുട്ടൽ ഒഴിവാക്കാൻ സഹായിക്കും. ഉൾഭാഗത്തെ േറാഡുകളുടെ വീതി കൂട്ടിയതും കൂടുതൽ റോഡ് സൗകര്യങ്ങൾ ഒരുക്കിയതും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായകമാകും. കൂടുതൽ ശൗചാലയങ്ങൾ നിർമിച്ചതും പൊതുജനങ്ങൾക്ക് മറ്റ് സൗകര്യങ്ങൾ ഒരുക്കിയതും മാർക്കറ്റിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ സഹായകമാവുമെന്നാണ് കച്ചവടക്കാർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.