മത്രയിലെ കോവിഡ്​ ക്യാമ്പ്​: രോഗ ലക്ഷണങ്ങളുള്ളവർ എത്തിയാൽ മതി

മസ്​കത്ത്​: കോവിഡ് 19​ നിർണയത്തിനായി മത്രയിൽ ഒരുക്കിയിരിക്കുന്ന പരിശോധന കേന്ദ്രങ്ങളിൽ വൈറസ്​ ബാധയുടെ ലക്ഷ ണങ്ങളുള്ളവർ മാത്രം ഇപ്പോൾ എത്തിയാൽ മതിയെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പനി, ചുമ, ജലദോഷം, തൊണ്ട വേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്​ എന്നിവയാണ്​ കോവിഡി​​​െൻറ ലക്ഷണങ്ങൾ. ഇൗ ലക്ഷണങ്ങൾ ഉള്ളവർക്കുള്ള പരിശോധനയും സാമ്പിൾ ശേഖരണവുമാണ്​ ഇപ്പോൾ നടക്കുന്നതെന്നും മറ്റുള്ളവർ എത്തേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

ടാക്​സി സ്​റ്റാൻഡിനടുത്ത്​ ഒമാൻ അറബ് ബാങ്കിന് മുൻവശത്തായുള്ള മത്ര ഹെൽത്ത്​ സ​​െൻറർ, സബ്​ലത്ത്​ ഒമാൻ, ജി.ടി.ഒക്കടുത്തുള്ള പാർക്കിങ്​ ഏരിയ തുടങ്ങി നാലിടങ്ങളിലാണ്​ പരിശോധന കേന്ദ്രങ്ങൾ. ഇവ രാവിലെ ഒമ്പത്​ മുതൽ പുലർച്ചെ ഒന്ന്​​ വരെ പ്രവർത്തിക്കും. വെള്ളി,ശനി ദിവസങ്ങളിൽ നിരവധി വിദേശികൾ സാമ്പിളുകൾ നൽകാൻ എത്തി. ഇവരെ സഹായിക്കാൻ നിരവധി സന്നദ്ധ പ്രവർത്തകരും ഉണ്ടായിരുന്നു.

Tags:    
News Summary - mathra medical camp only having symptoms come

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.