കേരള മാപ്പിള കലാ അക്കാദമി സലാലയിൽ സംഘടിപ്പിച്ച ഈദ് മെഹ്ഫിൽ
സലാല: പാട്ടും, നൃത്തവും പറച്ചിലുമൊക്കെയായി സലാല മാപ്പിള കലാ അക്കാദമി ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു. വിമൻസ് ഹാളിൽ സംഘടിപ്പിച്ച മെഹ്ഫിൽ ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് ആർ.കെ അഹമ്മദ് അധ്യക്ഷതവഹിച്ചു.
ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ.നിഷ്താർ, വി.പി.അബ്ദുസലാം ഹാജി, ഷബീർ കാലടി റഷീദ് കൽപറ്റ എന്നിവർ ആശംസകൾ നേർന്നു. മാപ്പിള കലകളെകുറിച്ച് ഹുസൈൻ കാച്ചിലോടി സംസാരിച്ചു. ഗാനമേളയും കുട്ടികളുടെ വിവിധ നൃത്തങ്ങളും അരങ്ങേറി. മണിക്കുറുകൾ നീണ്ട കലാ വിരുന്ന് ആസ്വാദകർക്ക് ഹ്യദ്യമായ അനുഭവമായിരുന്നു.
ഭാരവാഹികളായ സീതിക്കോയ തങ്ങൾ സ്വാഗതവും ആറ്റക്കോയ തങ്ങൾ നന്ദിയും പറഞ്ഞു. ഫൈസൽ വടകര, ഫാസിൽ സലാം, മുഹമ്മദ് വാക്കയിൽ, മുഹമ്മദ് കുട്ടി, സാലിഹ് തലശ്ശേരി, എന്നിവർ വിവിധ പരിപാടികൾക്ക് നേത്യത്വം നൽകി. കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള കലാ കൂട്ടായ്മയായ മാപ്പിള കലാ അക്കാദമി അടുത്തിടെയാണ് പുനഃസംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.