മ​റ​ക്ക​രു​ത് മ​ര്യാ​ദ​ക​ള്‍...!

വി​ദ്യാ​ല​യ​ങ്ങ​ള്‍ എ​പ്പോ​ഴും ഭാ​വി ത​ല​മു​റ​യെ വാ​ര്‍ത്തെ​ടു​ക്കു​ന്ന പ​രീ​ക്ഷ​ണശാ​ല​ക​ളാ​ണ്. അ​ക്കാ​ദ​മി​ക് ആ​യ​വ​യും അ​ല്ലാ​ത്ത​വ​യു​മാ​യ നി​ര​വ​ധി മേ​ഖ​ല​ക​ളി​ല്‍ കൃ​ത്യ​മാ​യ ശ്ര​ദ്ധ പു​ല​ര്‍ത്തി​യാ​ല്‍ മാ​ത്ര​മേ കു​ട്ടി​ക​ളു​ടെ ബ​ഹു​മു​ഖ​മാ​യ പു​രോ​ഗ​തി ഉ​റ​പ്പാ​ക്കാ​നാ​വൂ.

അ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ക്കും ചെ​റു​ത​ല്ലാ​ത്ത ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ഉ​ണ്ട്. അ​തു തി​രി​ച്ച​റി​ഞ്ഞ് ത​ന്നെ​യാ​ണ് എ​ല്ലാ ര​ക്ഷി​താ​ക്ക​ളും പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മ​സ്‌​ക​ത്തി​ല്‍ ഒ​രു പ്ര​ത്യേ​ക ത​രം പ്ര​തി​ഷേ​ധം ന​ട​ന്ന​താ​യി അ​റി​യാ​ന്‍ ക​ഴി​ഞ്ഞു. ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട മി​നി​മം മ​ര്യാ​ദ​ക​ള്‍ പോ​ലും ലം​ഘി​ച്ചാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ്ര​വ​ര്‍ത്തി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

കൃ​ത്യ​മാ​യി നി​യ​മസം​വി​ധാ​ന​ങ്ങ​ള്‍ നി​ല​നി​ല്‍ക്കു​ന്ന ഒ​രു രാ​ജ്യ​ത്ത് നി​യ​മാ​നു​സൃ​തം പ്ര​വ​ര്‍ത്തി​ക്കു​ന്ന ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്റെ ഉ​ള്ളി​ല്‍ കൂ​ട്ട​മാ​യി ക​ട​ന്നു ചെ​ന്ന്, ഉ​യ​ര്‍ന്ന ശ​ബ്ദ​ത്തി​ല്‍ ആ​ക്രോ​ശി​ച്ച് ത​ങ്ങ​ളു​ടെ മ​സി​ല്‍ പ​വ​ര്‍ കാ​ണി​ച്ചു​കൊ​ണ്ടും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രെ നി​ശ്ശബ്ദ​രാ​ക്കി​ക്കൊ​ണ്ടും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ത് ല​ക്ഷ്യം നേ​ടു​വാ​നാ​യി​രു​ന്നു​വെ​ന്ന് മ​ന​സ്സി​ലാ​വു​ന്നി​ല്ല. എ​ന്ത് ത​രം വി​ദ്യാ​ഭ്യാ​സ ന​യ​മാ​ണ് ഇ​ക്കൂ​ട്ട​ര്‍ പി​ന്തു​ട​രു​ന്ന​ത് എ​ന്നും സാ​മാ​ന്യ യു​ക്തി​യി​ല്‍ മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

സ്വ​ന്തം നാ​ട്ടി​ല്‍ നി​ന്നും അ​ന്യ​രാ​ജ്യ​ത്തേ​ക്ക് വ​ന്ന് അ​വി​ടത്തെ എ​ല്ലാ സു​ഖസൗ​ക​ര്യ​ങ്ങ​ളും അ​നു​ഭ​വി​ച്ചു ജീ​വി​ക്കു​മ്പോ​ള്‍ ഈ ​രാ​ജ്യ​ത്തു​ള്ള നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​യി​രു​ന്നി​ട്ടും അ​നു​വാ​ദ​മി​ല്ലാ​തെ അ​ക​ത്തു​ക​ട​ന്നു അ​ധി​കൃ​ത​രെ ശ​ബ്ദം ഉ​യ​ര്‍ത്തി നി​ശ്ശബ്ദ​രാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​ത്യ​ന്തം ഖേ​ദ​ക​ര​മെ​ന്ന് പ​റ​യാ​തെ വ​യ്യ.

നാ​ട്ടി​ല്‍ കാ​ണി​ച്ചുശീ​ലി​ച്ച ഇ​ത്ത​രം വേ​ല​ക​ള്‍ അ​വി​ടെ മാ​ത്ര​മേ ചെല​വാ​കൂ എ​ന്ന് തി​രി​ച്ച​റി​വ് ഇ​വ​ര്‍ക്കി​ല്ലേ? ന​മ്മ​ള്‍ എ​ത്ര​മാ​ത്രം ഉ​ന്ന​ത​സ്ഥാ​ന​വും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളും ഉ​ള്ള​വ​രാ​യാ​ലും ഒ​രു സ​മൂ​ഹ​ത്തി​ല്‍ പൊ​തു സ്ഥ​ല​ത്തു പാ​ലി​ക്കേ​ണ്ട മി​നി​മം മ​ര്യാ​ദ പാ​ലി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ന​മ്മു​ടെ വ​രും ത​ല​മു​റ​യെ എ​ങ്ങ​നെ വ​ഴി​കാ​ണി​ക്കാ​നാ​വും? ഈ ​നാ​ട്ടി​ല്‍ എ​ല്ലാ മാ​ന്യ​ത​ക​ളും മ​ര്യാ​ദ​ക​ളും ഓ​രോ കാ​ല്‍വെ​പ്പി​ലും പാ​ലി​ക്കാ​ന്‍ ഏ​തു പ്ര​തി​ഷേ​ധ​ക്കാ​ര്‍ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്.

Tags:    
News Summary - manners in institution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.