13 രാജ്യങ്ങളിൽനിന്ന് 100ലധികം മാമ്പഴങ്ങൾ; ലുലുവിൽ ‘മാംഗോ മാനിയ’ക്ക് തുടക്കം

മസ്കത്ത്: രുചിയൂറും മാമ്പഴങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മാംഗോ മാനിയ’ക്ക് തുടക്കമായി. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മേയ് 10 വരെ ഒമാനിലെ എല്ലാ ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിൽനിന്നും മാമ്പഴങ്ങൾ ആസ്വദിക്കാൻ കഴിയും. ‘മാംഗോ മാനിയ’യുടെ ഔദ്യോഗിക ഉദ്ഘാടനം ബൗഷർ ലുലു ഹൈപ്പർമാർക്കറ്റിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് നിർവഹിച്ചു. സർക്കാർ ഉദ്യോഗസ്ഥർ, ലുലു എക്സിക്യൂട്ടീവുകൾ, ഉപഭോക്താക്കൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. വൈവിധ്യമാർന്നതും പ്രഫഷണലുമായ രീതിയിൽ ‘മാംഗോ മാനിയ’ ഒരുക്കിയ ലുലു അധികൃതരെ അംബാസഡർ അഭിനന്ദിച്ചു. മാമ്പഴങ്ങളും മാമ്പഴ ഉൽപന്നങ്ങളും മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാചക വിഭവങ്ങളും ഈ ഉത്സവത്തിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമു​ണ്ടെന്ന് അംബാസഡർ പറഞ്ഞു.

 ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധത്തിന്റെ 70ാം വർഷം ആഘോഷിക്കുന്ന ഈ വേളയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക, വ്യാപാര ബന്ധങ്ങൾ വർധിപ്പിക്കുന്നതിൽ ഇത്തരം പരിപാടികൾക്ക് വളരെ അധികം പ്രാധനാന്യമുണ്ടെന്ന് അംബാസഡർ പറഞ്ഞു.

പഞ്ചസാര കുഞ്ഞു മാമ്പഴം മുതൽ വലിയ വലുപ്പത്തിലുള്ള ‘അമ്മിണി’ൾപ്പെടെ 100ലധികം മാമ്പഴ ഇനങ്ങളാണ് ഈ വർഷത്തെ മാമ്പഴ മാനിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധങ്ങളായ മാമ്പഴങ്ങൾ ഒരു മേൽക്കൂക്ക് കീഴിൽ ഉപഭോക്താക്കൾക്ക് അനുഭവിച്ചറിയാനുള്ള ലുലുവിന്റെ പ്രതിബദ്ധതയാണ് ഈ പരിപാടി അടിവരയിടുന്നത്. മാമ്പഴ ഉൽപനങ്ങളും വിഭവങ്ങളും കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മാമ്പഴ ബിരിയാണി, അച്ചാറുകൾ, മാമ്പഴ കേക്കുകൾ, സ്മൂത്തികൾ, ജാമുകൾ, ജ്യൂസുകൾ, ജെല്ലികൾ തുടങ്ങിയവ ലുലുവിന്റെ ഹോട്ട് ഫുഡ്, ബേക്കറി, മധുരപലഹാര കൗണ്ടറുകളിൽനിന്ന് ഉപഭോക്താക്കൾക്ക് ആസ്വദിക്കാം.

 ഇന്ത്യ, യമൻ, തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, കൊളംബിയ, ബ്രസീൽ, ശ്രീലങ്ക, ഉഗാണ്ട, ഒമാനിൽനിന്ന് പ്ര​ാദേശികമായി വിളയിച്ചതുൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളാണുള്ളത്. പഴമേളക്കപ്പുറത്തേക്ക് ഇതൊരു സമ്പൂർണ മാമ്പഴ ആഘോഷമാണെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. ലോകമെമ്പാടുമുള്ള മികച്ച ഇനങ്ങൾ ഒരു മേൽക്കൂരക്ക് കീഴിൽ കൊണ്ടുവരുന്ന മാമ്പഴ മാനിയ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വേനൽക്കാലത്തെ മികച്ച അനുഭവമായിരിക്കും.ചെലവ് കുറഞ്ഞ രീതിയിൽ മികച്ച മാമ്പഴങ്ങൾ വാങ്ങാനുള്ള നല്ല അവസരമാണിതെന്നും അദേഹം പറഞ്ഞു.

Tags:    
News Summary - mango mania statrted in lulu oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.