ഭൂഗർഭ ജലസംഭരണിയിൽ
വീണയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്
അതോറിറ്റി അംഗങ്ങൾ
രക്ഷിക്കുന്നു
Posted On
date_range Updated On
date_range ഭൂഗർഭ ജലസംഭരണിയിൽ വീണയാളെ രക്ഷിച്ചു
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ഒരു കമ്പനിയുടെ ഭൂഗർഭ ജലസംഭരണിയിൽ വീണ് ഗുരുതരമായി പരിക്കേറ്റയാളെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റ് രക്ഷിച്ചു. കഴിഞ്ഞ ദിവസം ബർക്ക വിലായത്തിലായിരുന്നു സംഭവം. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ ടാങ്കിൽനിന്ന് ആളെ പുറത്തെടുത്തു.
ഉടൻ വൈദ്യസഹായം നൽകിയ വ്യക്തിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സാഹചര്യം സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.