പർവതാരോഹണത്തിനിടെ വീണ് പരിക്കേറ്റയാളെ രക്ഷിച്ചപ്പോൾ
Posted On
date_range Updated On
date_range പർവതാരോഹണത്തിനിടെ വീണ്പരിക്കേറ്റയാളെ രക്ഷിച്ചു
മസ്കത്ത്: സീബ് വിലായത്തിൽ റുസൈൽ പ്രദേശത്ത് പർവതാരോഹണത്തിനിടെ വീണ് പരിക്കേറ്റ സ്വദേശി പൗരനെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റ ഇദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്ത് ഖൗല ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ആർ.ഒ.പി സാഹസികത ഇഷ്ടപ്പെടുന്നവരോടും പർവതാരോഹകരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.