Posted On
date_range Updated On
date_range കാബൂറയിൽ വീട്ടിൽനിന്ന് സ്വർണം കവർന്നയാൾ പിടിയിൽ
മസ്കത്ത്: കാബൂറ വിലായത്തിൽ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഏകദേശം 3,000 ഒമാനി റിയാൽ വിലവരുന്ന സ്വർണവും മറ്റ് ആഭരണങ്ങളുമാണ് പ്രതി കവർന്നത്. മോഷണത്തിന് പിന്നാലെ ഇയാൾ സ്വർണാഭരണങ്ങൾ പ്രദേശത്തെ ഒരു സ്വർണ വ്യാപാരിക്ക് വിറ്റഴിച്ച് തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മോഷണവസ്തുക്കൾ സ്വർണക്കടയിൽനിന്ന് കണ്ടെത്തുകയും തുടർന്ന് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. കേസിൽ പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.