നിസ്വ: ആസ്ട്രേലിയയിലെ യൂനിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസും ആസ്ട്രേലിയൻ കൗൺസിൽ ഓഫ് എജുക്കേഷൻ റിസേർച്ചും (എ.സി.ഇ.ആർ) സംയുക്തമായി ആഗോളതലത്തിൽ നടത്തിയ ഇ.എ.എ പരീക്ഷയിൽ (എജുക്കേഷനൽ അസെസ്മെൻറ് ആസ്ട്രേലിയ) മലയാളി വിദ്യാർഥിനിക്ക് ഉന്നത വിജയം. ഇബ്രി ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി നിരഞ്ജന പ്രസാദാണ് സ്വർണമെഡലോടെ വിജയം കരസ്ഥമാക്കിയത്.
കൂടാതെ ഇതേ സ്ഥാപനത്തിെൻറതന്നെ ഇൻറർനാഷനൽ ബെഞ്ച് മാർക്ക് ടെസ്റ്റിൽ (ഐ.ബി.ടി) ഉയർന്ന ഡിസ്റ്റിങ്ഷനും നിരഞ്ജന നേടിയിട്ടുണ്ട്. ഇബ്രി കോളജ് ഓഫ് ടെക്നോളജിയിലെ െലക്ചററും പാലക്കാട് വാടാനാംകുറിശ്ശി സ്വദേശിയുമായ ടി.എം. പ്രസാദിെൻറയും ഇബ്രി ഇന്ത്യൻ സ്കൂൾ അധ്യാപികയും ഗുരുവായൂർ സ്വദേശിനി മഞ്ജുഷയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.