രമ്യ റജുലാൽ
Posted On
date_range Updated On
date_range മലയാളി നഴ്സിെൻറ നിര്യാണത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം അനുശോചിച്ചു
മസ്കത്ത്: മലയാളി നഴ്സിെൻറ നിര്യാണത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം അനുശോചിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞദിവസമാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാൽ മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവർ കോവിഡ് ബാധിച്ച് വെൻറിലേറ്ററിലായിരുന്നു. രമ്യയുടെ മരണത്തിൽ ദു:ഖിക്കുന്ന കുടുംബത്തിെൻറ വേദനയോടൊപ്പം ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും അൽ ബാത്തിന ആരോഗ്യ വകുപ്പാണ് ട്വിറ്ററിൽ കുറിച്ചത്. ഇത് ഒമാൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.