ഒമാനിലെ ഹൈമയിൽ വാഹനപകടം: സൗദിയിൽനിന്നുള്ള മലയാളി മരിച്ചു

മസ്കത്ത്​: സൗദിയിൽനിന്നുള്ള മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒമാനിൽ അപകടത്തിൽപ്പെട്ട്​ ഒരാൾ മരിച്ചു. നാലുപേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. കൊല്ലം കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരം കോശി യേശുദാസ് (ജോയി-55) ആണ്​ മരിച്ചത്​. ശനിയാഴ്ച രാത്രിയോടെ ഹൈമക്കടുത്ത്​ കർണാലത്തിലായിരുന്നു അപകടം. ഭാര്യ വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറാ എന്നിവരെ പരിക്കുകളോടെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൗദിയിൽനിന്ന്​ റോഡ്​ മാർഗ്ഗം സലാലയിലേക്ക്​ പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകട വിവരം ആരും അറിയാത്തതിനാൽ വെകിയാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എ.കെ. യേശുദാസിന്‍റെയും (ഫെയ്ത്ത് സൗണ്ട് ) കുഞ്ഞു മറിയാമ്മയുടെയും മകനാണ്.

ദി പെന്തെക്കൊസ്ത് മിഷൻ സൗദി അറേബ്യ ഖഫ്ജി സഭാംഗമായ കോശി ഖഫ്ജിയിലെ സാമൂഹ്യ സേവന രംഗത്ത്​ നിറഞ്ഞുനിന്ന വ്യക്​തിയായിരുന്നു. കോവിഡ് ലോക്ഡൗൺ സമയത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസി സമൂഹത്തിന് സൗദി ഖഫ്ജി നോർക്കയൊടൊപ്പം നിരവധി ആളുകളെ സഹായിക്കാൻ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേംഹ നാട്ടിലെത്തിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Malayali from saudi died in an accident at Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.