Posted On
date_range Updated On
date_range മകനോടൊപ്പം വാദിയിൽ ഇറങ്ങുന്നതിനിടെ കാൽതെന്നി വീണു; മലയാളി ഡോക്ടർ ഒമാനിൽ മുങ്ങിമരിച്ചു
മസ്കത്ത്: മലയാളി ഡോക്ടർ ഒമാനിൽ മുങ്ങിമരിച്ചു. മലപ്പുറം കോക്കൂർ സ്വദേശി വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്.
നിസ്വ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഒമാനിലെ ഇബ്രിയിൽനിന്ന് 60 കിലോമീറ്റർ അകലെ വാദി ധാം എന്ന സ്ഥലത്ത് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.
കുട്ടിയായ നഹാനൊപ്പം വാദിയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നവെന്നാണ് അറിയാൻ കഴിയുന്നത്. കുട്ടി രക്ഷപ്പെട്ടു. ഭാര്യയുടെ കൺമുന്നിലായിരുന്നു അപകടം. പിതാവ്: ഇബ്രാഹീം. ഇബ്രി ഹോസ്സ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.