ബുറൈമിയിൽ ഓർമകളുടെ പൂക്കളമൊരുക്കി ‘മല്ലൂസ് ഗ്രൂപ്പ്’
ബുറൈമി: പ്രവാസത്തിന്റെ തിരക്കുകൾക്കപ്പുറം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മള നിമിഷങ്ങൾ കോർത്തിണക്കിക്കൊണ്ട് ബുറൈമി മിനിസ്ട്രി ഓഫ് ഹെൽത്ത് വർക്കേഴ്സ് കൂട്ടായ്മയായ ‘മല്ലൂസ് ഗ്രൂപ്പ്’ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.
ബുറൈമി ഒയാസിസ് റിസോർട്ടിൽ നടന്ന വർണാഭമായ ചടങ്ങിൽ ആരോഗ്യ മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവരും കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രവാസലോകത്ത് അന്യമായിക്കൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളെയും സൗഹൃദബന്ധങ്ങളെയും വീണ്ടെടുക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് കഴിയുമെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. നൗഫൽ അഭിപ്രായപ്പെട്ടു. നാടിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല ഓർമകളും പുതുമയാർന്ന അനുഭവങ്ങളും സമന്വയിപ്പിച്ചായിരുന്നു പരിപാടികൾ. കുട്ടികളും മുതിർന്നവരും ഒരുപോലെ മാറ്റുരച്ച കലാപരിപാടികളും ആവേശമുയർത്തിയ വടംവലി മത്സരവും ആഘോഷങ്ങൾക്ക് തിളക്കമേകി. പ്രവാസത്തിലും നാടിന്റെ മണം ചോരാത്ത വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ മാറ്റ് കൂട്ടി.
സമ്പൽസമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും ചേർത്തുപിടിക്കലിന്റെയും മാതൃകാപരമായ വേദിയായി മാറിയ ഈ ആഘോഷം പങ്കെടുത്ത ഏവർക്കും അവിസ്മരണീയമായ അനുഭവമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.