സലാല (ഒമാൻ) /കൊണ്ടോട്ടി: സലാലക്കു സമീപം വാഹനാപകടത്തിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരിച്ചു. കൊണ്ടോട്ടി പള്ളിക്കല്‍ പരുത്തിക്കോട് കുണ്ടില്‍ ആലിയുടെ മകന് അസൈനാര്‍ (45), പള്ളിക്കല്‍ കാരപ്പറമ്പ് പരേതനായ ഏനിക്കുട്ടി ഹാജിയുടെ മകന് അബ്ദുസ്സലാം (39), കക്കാട് കരുമ്പില്‍ താമസിക്കുന്ന മഞ്ചേരി കാരക്കുന്ന് സ്വദേശിയും യൂനാനി ചികിത്സകനുമായ ഡോ. ഇല്ലിക്കല്‍ അഷ്റഫ് ഹാജി (47) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ചേടക്കുന്നന്‍ ഉമ്മർകോയ (45) പരിക്കുകളോടെ രക്ഷപ്പെട്ടു.
സലാലക്കും മിർബാത്തിനും ഇടയിൽ തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. താമസ സ്ഥലമായ മിർബാതിലേക്ക് പോകുേമ്പാൾ ഇവർ സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് കത്തുകയായിരുന്നു. ഉമ്മർകോയ പുറത്തേക്ക് തെറിച്ചുവീണ് രക്ഷപ്പെട്ടു. ഇദ്ദേഹം ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. മരിച്ച അഷ്റഫ് ഹാജിയും അസൈനാറും പരിക്കേറ്റ ഉമ്മർകോയയും സലാലയിൽ ഒരാഴ്ച മുമ്പാണ് എത്തിയത്. സലാല ഖാബൂസ് ആശുപത്രിയിലുള്ള മൃതദേഹങ്ങൾ അവിടെ മുനിസിപ്പൽ ഖബറിസ്ഥാനിൽ ചൊവ്വാഴ്ച ഖബറടക്കും. അബ്ദുസ്സലാം സലാലയില്‍ കോഫി ഷോപ് നടത്തിവരുകയായിരുന്നു. അസൈനാര്‍ നാട്ടില്‍ പഴവർഗ മൊത്ത വിൽപനക്കാരനാണ്. 10 വർഷമായി കരുമ്പിൽ താമസിക്കുന്ന അഷ്റഫ് ഹാജി ചെമ്മാട്ട് യൂനാനി ക്ലിനിക് നടത്തുകയാണ്.
മരിച്ച അസൈനാറിെൻറ മാതാവ്: ആയമ്മ. ഭാര്യ: അസ്റാബി. മക്കൾ: മുഹമ്മദ് റഫീഖ്, സിറാജുദ്ദീൻ. സഹോദരങ്ങൾ: അബൂബക്കർ, ഖദീജ, റംല, സുലൈഖ, സൈനബ, മുസ്തഫ, ഷറഫുദ്ദീൻ, ബുഷ്റ. സലാമിെൻറ മാതാവ്: കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: ബൽക്കീസ്. മക്കൾ: ശ്യാമിൽ, ശ്യാമിത് (ഒന്നര മാസം). അഷ്റഫ് ഹാജി കരുമ്പിൽ മദ്റസത്തുൽ മുഹമ്മദിയ്യ കമ്മിറ്റി അംഗവും കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രവർത്തകനുമാണ്. മാതാവ്: ഫാത്തിമ. ഭാര്യ: സുലൈഖ. മക്കൾ: ഡോ. സിംസാറുൽ ഹഖ്, താഹിറുൽ അമീൻ (കാരന്തൂർ മർകസ് മുതവ്വൽ വിദ്യാർഥി), ബൽക്കീസുൽ ഹുദ (ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം ഏഴാംതരം വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.