വിമൽ കൃണ്ണൻ
Posted On
date_range Updated On
date_range ഒമാനിൽ മലയാളി വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ജില്ലയിലെ തൃപ്രയാർ സ്വദേശി വിനയെൻറ മകൻ വിമൽ കൃണ്ണൻ (15) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇബ്രി ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം.
വിനയൻ ഇബ്രിയിലെ സയൻസ് കോളജ് അധ്യാപകനാണ്. ഇദ്ദേഹം ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയി തിരിച്ച് വന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.