ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സാമൂഹികക്ഷേമ ഉപവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം വ്യക്തികൾ രക്തദാനത്തിന്റെ ഭാഗമായി. മലയാളം വിഭാഗം ഹാളില്‍ നടന്ന പരിപാടിയില്‍ അനവധി അംഗങ്ങളും സന്നദ്ധരായ നിരവധി മറ്റു വ്യക്തികളും പങ്കെടുത്തു. ബദർ അല്‍ സാമ ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പ് നിരവധി വ്യക്തികൾക്ക് ഉപയോഗപ്രദമായി.
മലയാളം വിഭാഗം എല്ലാവര്‍ഷവും ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന സാമൂഹിക സേവന പ്രവർത്തനമാണ് രക്തദാന ക്യാമ്പ്. സാമൂഹിക പ്രതിബദ്ധതയോടെ മലയാളം വിഭാഗം ഇത്തരം വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. കൊ-കൺവീനർ രമ്യ ഡെൻസിൽ ഉദ്ഘാടനം ചെയ്തു. സാമൂഹിക ക്ഷേമ ഉപ സമിതി സെക്രട്ടറി കൃഷ്ണേന്ദു സ്വാഗതവും ജോയന്റ് സെക്രട്ടറി സബിത നന്ദിയും പറഞ്ഞു. സാമൂഹിക ക്ഷേമ വിഭാഗം അംഗങ്ങൾ, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്കി. സംഘടനയുമായി +968 7642 5566 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.