ടി.പി. ഭാസ്കര പൊതുവാൾ
മസ്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ 'അക്ഷര മധുരം 2022' പുരസ്കാരത്തിന് പ്രമുഖ ഭാഷ പ്രചാരകനും പയ്യന്നൂര്‍ മലയാള ഭാഷാപാഠശാല ഡയറക്ടറുമായ ടി.പി. ഭാസ്കര പൊതുവാളിനെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. മലയാള ഭാഷക്ക് നല്കിയ സംഭാവനകള്‍ മാനിച്ചാണ് ഭാസ്കര പൊതുവാളിനെ തിരഞ്ഞെടുത്തത്. ഭാസ്കര പൊതുവാള് കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളില്‍ മധുരം മധുരം മലയാളം എന്ന പേരില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പരിപാടികള്‍ നടത്തി റെക്കോഡ് സ്വന്തമാക്കിയിരുന്നു. നിരവധി വേദികളില്‍ അരങ്ങേറിയ ഉദയ സംക്രാന്തിയടക്കം 20ഓളം നാടകങ്ങളുടെ രചയിതാവ് കൂടിയാണ് ഭാസ്കര പൊതുവാള്. 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.