മലയാളം മിഷന് ഒമാന്‍ സുഗതാഞ്ജലി ഫൈനല്‍ മത്സരവിജയികൾ സംഘാടകരോടൊപ്പം
മസ്കത്ത്: മലയാളം മിഷന് സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഒമാന്‍ ചാപ്റ്റര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇബ്രയില്‍ നടന്നു. ഒമാനിലെ വിവിധ മേഖല മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ 50 ഓളം വിദ്യാര്‍ഥികളാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു.
സബ്ജൂനിയര് വിഭാഗത്തില്‍ സൂര് മേഖലയില്‍ നിന്നുള്ള ചന്ദ്രമൗലി ഒന്നാം സ്ഥാനം നേടി. ഇബ്ര മേഖലയില്‍ നിന്നുള്ള അനിക രതീഷ് രണ്ടാം സ്ഥാനവും സീബ് മേഖലയില്‍ നിന്നുള്ള ഇവ മാക്മില്ട്ടന് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ സുഹാര്‍ മേഖലയില്‍ നിന്നുള്ള ദിയ ആര്. നായര്‍ ഒന്നാം സ്ഥാനം നേടി. മസ്കത്ത് മേഖലയില്‍ നിന്നുള്ള ആലാപ് ഹരിദാസ് രണ്ടാം സ്ഥാനവും ഇബ്രയില്‍ നിന്നുള്ള കെ.കെ. അവന്തിക മൂന്നാംസ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ സീബ് മേഖലയില്‍ നിന്നുള്ള മുഹമ്മദ് അമീന് തെരഞ്ഞെടുക്കപ്പെട്ടു. ചാപ്റ്റര്‍ തല ഫൈനലില്‍ ഓരോ വിഭാഗത്തിലും ആദ്യ മൂന്നുസ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ സുഗതാഞ്ജലി ആഗോള തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയതായി സംഘാടകര്‍ അറിയിച്ചു.
പരിപാടിയോടനുബന്ധിച്ചുനടന്ന സാംസ്കാരിക സദസ്സ് മലയാളം മിഷന് ഒമാന്‍ ചെയര്മാന് ഡോ. ജെ. രത്നകുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനുചന്ദ്രന്, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാര്‍, ജോയന്റ് സെക്രട്ടറി രാജീവ് മഹാദേവന്, പ്രവര്‍ത്തകസമിതി അംഗങ്ങളായ ആന്‍സി മനോജ്, സൈനുദ്ദീന്‍ കൊടുവള്ളി, കൈരളി പ്രതിനിധി താജുദ്ദീന്, ഗാനരചയിതാവ് ഡോ. ഗിരീഷ് ഉദിനിക്കാരന് തുടങ്ങിയവര്‍ സംസാരിച്ചു. മലയാളം മിഷന് ഇബ്ര മേഖല സെക്രട്ടറി പ്രകാശ് തടത്തില്‍, ഭാഷാധ്യാപകരും പ്രവര്‍ത്തകരുമായ ഷനില, അനുഷ അരുണ്‍, സിത ഷിബു, അനു ഷൈജു, സതീഷ് തുടങ്ങിയവര്‍ മത്സരപരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.