??????

കോവിഡ്​: ഒമാനിൽ മലപ്പുറം സ്വദേശി മരിച്ചു 

മസ്​കത്ത്​: കുഴഞ്ഞുവീണ്​ മരിച്ച മലപ്പുറം സ്വദേശിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. പെരിന്തൽമണ്ണ ചെറുകര സ്വദേശി ശരീഫ് ​(മാനുപ്പ-63) ആണ്​ മരിച്ചത്​. വാദി കബീറിൽ​ ഹോട്ടലിലെ ജീവനക്കാരൻ ആയിരുന്നു. 

ബുധനാഴ്​ച രാവിലെ താമസസ്​ഥലത്ത്​ കുഴഞ്ഞുവീണാണ്​ മരണം സംഭവിച്ചത്​. മരണശേഷം നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. നാലുവർഷം മുമ്പാണ്​ ഒമാനിലെത്തിയത്​. 

40 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ശരീഫ്​ നേരത്തേ ബഹ്​റൈനിൽ ആയിരുന്നു. ഫാത്തിമയാണ്​ ഭാര്യ. നാല്​ മക്കളുണ്ട്​. 

Tags:    
News Summary - malappuram native died in oman due to covid -news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.