പ്രജീഷ്
Posted On
date_range Updated On
date_range കോവിഡ്: മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി
സലാല: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. നിലമ്പൂർ പാലപ്പറമ്പ് സ്വദേശി കാറ്റുമുണ്ട പ്രജീഷ് നാരായണൻ (42) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ആഗസ്റ്റ് മൂന്ന് മുതൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സനായിയ്യയിൽ ഒരു സ്വകാര്യ വർക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 16 വർഷമായി സലാലയിലുണ്ട്. ഭാര്യ സുചിത്ര. മ്യതദേഹം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം സലാലയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.