മസ്കത്ത്: റൂവി ജി.ടി.സി സ്റ്റാൻഡ് റെക്‌സ്‌റോഡിൽ സ്പാർ സൂപ്പർമാർക്കറ്റിന് സമീപം മലബാർ കിച്ചൻ പ്രവർത്തനം ആരംഭിച്ചു. ഇംപീരിയൽ ഇന്റർനാഷനൽ മാനേജിങ് പാർട്‌നർ അബ്ദുള്ള മുഹമ്മദ് അബ്ദുൽ റഹ്‌മാൻ മാലിക് അൽ ബലൂഷി ഉദ്ഘാടനം ചെയ്തു. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം വൈകുന്നേരങ്ങളിലും മറ്റും ചായകുടിക്കാനെത്തുന്നവർക്ക് ഹോട്ടലിന് അകത്തും പുറത്തും വിപുലമായ സൗകര്യങ്ങളാണുള്ളത്.
ലഘുഭക്ഷണത്തിന്, അമ്പതിൽപരം ചെറുകടികളും ചില കണ്ണൂർ സ്‌പെഷ്യൽ വിഭവങ്ങളും മലബാർ കിച്ചണിൽ ലഭ്യമാണ്. നാടൻ കപ്പയും മീൻ കറിയും ഇവിടെയെത്തുന്നവർ തീർച്ചയായും പരീക്ഷിക്കേണ്ടതാണെന്ന് ഹോട്ടലുടമ ഉമ്മർ കപ്പാറമ്മൽ പറഞ്ഞു. കൊത്തു പൊറോട്ടയും ബിരിയാണിയുടെ വൈവിധ്യമാർന്ന രുചിയനുഭവവും ചെനീസ് വിഭവങ്ങളും മുന്തിരിസോഡയുമെല്ലാം ഇവിടെയെത്തുന്നവർക്ക് ആസ്വാദിക്കാം.
തനിനാടൻ കേരളീയ ഭക്ഷണങ്ങൾ രുചിയിൽ ഒട്ടും കുറവുവരുത്താതെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് മലബാർ കിച്ചൻ. കുടുംബവുമായെത്തുന്നവർക്ക് ഹോട്ടലിന് പുറത്തെ മനോഹരമായ അന്തരീക്ഷത്തിലിരുന്ന് ഭക്ഷണം ആസ്വദിച്ചു കഴിക്കാനുള്ള സൗകര്യമുണ്ടെന്നും ഹോട്ടലുടമ വിശദമാക്കി. ഫോൺ: +968 7908 8000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.