മസ്കത്ത്: മലബാർ ഗോൾഡ് ആൻഡ് ഡയ്മണ്ട്സിൽ എവിടെ നിന്ന് വാങ്ങിയ ആഭരണങ്ങൾക്കും 'സൗജന്യ ജ്വല്ലറി മെയിന്റിനൻസ്'സൗകര്യം നിലവിൽ വന്നു. ഒമാനിലെ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയ്മണ്ട്സ് ഔട്ട്ലെറ്റുകളിലും ഇത് ലഭ്യമാണ്.
എവിടെ നിന്ന് വാങ്ങിയ ആഭരണങ്ങളായാലും അവ സൗജന്യമായി നന്നാക്കാനും റീസൈസ് ചെയ്യാനും പോളിഷ് ചെയ്യാനും വർഷത്തിലൊരിക്കൽ മാത്രം ലഭ്യമാകുന്ന ഈ സൗകര്യം 2022 സെപ്റ്റംബർ 17 ന് അവസാനിക്കും. ആഭരണങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് അമൂല്യ രത്നങ്ങളോ മറ്റ് ലോഹങ്ങളോ ആവശ്യമായി വരുകയാണെങ്കിൽ അവ മികച്ച നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് ഏത് ഷോറൂമുകളിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ മലബാർ ജ്വല്ലറിയിൽ എക്സ്ചേഞ്ച് ചെയ്ത് ഏറ്റവും മികച്ച മൂല്യത്തോടെ പുതിയ ട്രെൻഡി ശേഖരങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ആഭരണങ്ങളുമായി വൈകാരിക ബന്ധമുണ്ടെന്നും സൂക്ഷ്മമായ പരിചരണവും പരിപാലനവും ആവശ്യമുള്ള ഉൽപന്നമായതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ പഴയ ആഭരണങ്ങൾ പുതിയതും മികച്ചതുമാക്കി നവീകരിക്കാനുള്ള അവസരം വർഷത്തിലൊരിക്കൽ നൽകുന്നതിൽ ഏറെ സന്തുഷ്ടരാണെന്നും മലബാർ ഗോൾഡ് ആൻഡ് ഡയ്മണ്ട്സ് ഒമാൻ റീജനൽ ഹെഡ് കെ. നജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.