തർമത്ത് മക്ക ഹൈപ്പർമാർക്കറ്റിൽ നടന്ന സമ്മാനവിതരണ ചടങ്ങിൽനിന്ന്




മക്ക ഹൈപ്പർമാർക്കറ്റ് ഷോപ് ആൻഡ് വിൻ: സമ്മാനവിതരണം

തർമത്ത്: മക്ക ഹൈപ്പർ മാർക്കറ്റ് ഷോപ് ആൻഡ് വിൻ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. റമദാൻ ഒന്നുമുതൽ നാലുമാസം പ്രമോഷനൽ കാമ്പയിൻ നടത്തിയിരുന്നു. കുറഞ്ഞത് അഞ്ച് റിയാലിനെങ്കിലും പർച്ചേസ് ചെയ്യുന്നവർക്കായിരുന്നു ഷോപ് ആൻഡ് വിൻ കൂപ്പൺ നൽകിയിരുന്നത്. മക്ക ഹൈപ്പർമാർക്കറ്റിന്റെ 15 ബ്രാഞ്ചുകളിലും ഈ പ്രമോഷൻ സംഘടിപ്പിച്ചിരുന്നു. മെഗാ സമ്മാനമായി ബി.എം.ഡബ്ല്യു എക്സ് വൺ കാർ ഒരാൾക്കും 14 പേർക്ക് നിസാൻ സണ്ണി കാറുകളും 150 പേർക്ക് വാഷിങ് മെഷീനുമാണ് സമ്മാനമായി നൽകിയത്.

തർമത്ത് മക്ക ഹൈപ്പർമാർക്കറ്റിൽ നടന്ന സമ്മാനദാന ചടങ്ങിൽ മക്ക ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ മുഹമ്മദ്കുഞ്ഞി, ഡയറക്ടർ സെയ്ഫ് മുഹമ്മദ് അബ്ദുല്ല അൽ നാമാനി, എക്‌സിക്യൂട്ടിവ് ഡയറക്ടർമാരായ ഹിലാൽ ബിൻ മുഹമ്മദ്, സിനാൻ ബിൻ മുഹമ്മദ്, മനാഫ് ബിൻ അബൂബക്കർ, ജനറൽ മാനേജർ സലിം വി. സജിത്ത്, മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Tags:    
News Summary - Makkah Hypermarket Shop and Win: Prize distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.