ഗംഭീരമാക്കാം വിഷു; ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിഷുക്കൈനീട്ടം ഓഫർ

മനാമ: പപ്പടം, പഴം,പായസമടങ്ങുന്ന ഗംഭീര വിഷുസദ്യയും കേരളത്തിൽ നിന്നെത്തിച്ച വിഷു സ്‌പെഷൽ ഉൽപന്നങ്ങളും. ഭക്ഷ്യോൽപന്നങ്ങൾക്കും പുതുവസ്ത്രങ്ങൾക്കും വമ്പൻ വിലക്കുറവുമായി ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ വിഷു വിപണിയൊരുങ്ങി. മട്ട അരി, പാലക്കാടൻ മട്ട മുതൽ ഉണ്ട മട്ട, വടി മട്ട അടക്കം എല്ലാ തരങ്ങളും ഇവിടെയുണ്ട്. ശർക്കര, വെളിച്ചെണ്ണ മുതൽ ആവശ്യമായ എല്ലാ പല വ്യഞ്ജനങ്ങളും ഓഫർ പ്രൈസിൽ. ബനാന ചിപ്സ്, തൈര് മുളക്, കടുമാങ്ങ അച്ചാർ എന്നുവേണ്ട ഗൃഹാതുരത ഉണർത്തുന്ന എല്ലാ വിഭവങ്ങളും. കണി വെള്ളരി, കണ്ണി മാങ്ങ, ഇടിച്ചക്ക, മത്തൻ, ഇളവൻ, പച്ചക്കായ, ചേന, പയർ, മുരിങ്ങക്ക, വാഴക്കൂമ്പ്, തൂശനില തുടങ്ങി സദ്യയ്ക്കാവശ്യമായ എല്ലാ സാധനങ്ങളും ​ഒരുക്കിയിരിക്കുന്ന പ്രത്യേക വിഭാഗവുമുണ്ട്. കൊന്നപ്പൂവടക്കം വിഷുക്കണിക്കാവശ്യമായ എല്ലാ ഉൽപന്നങ്ങളും റെഡി. സാധനങ്ങൾ തിരഞ്ഞ് സമയം കളയേണ്ട കാര്യമേയില്ല.

 

സദ്യയൊരുക്കാൻ സമയമില്ലാത്തവർക്കായി 20 ഓളം വിഭവങ്ങളുമായി അതി ഗംഭീരൻ വിഷുസദ്യ റെഡിയാണ്. 2.450 ദിനാർ മാത്രമാണ് നിരക്ക്.സദ്യ ലുലുവിന്റെ ഏത് ഔട്ട് ലെറ്റുകളിലും മുൻകൂട്ടി ബുക്ക് ചെയ്യാം. വിഷുദിനത്തിൽ രാവിലെ 11 മുതൽ 2 വരെയുള്ള സമയത്ത് സദ്യ വാങ്ങിപ്പോകാം. വിവിധ തരം പായസങ്ങളും അവിയൽ, ഓലൻ, കാളൻ, കിച്ചടി, പച്ചടി, സാമ്പാർ, കൂട്ടുകറി, രസം, പരിപ്പുകറി, ഇഞ്ചിപ്പുളി അടക്കം നിരവധി വിഭവങ്ങളുമായുള്ള സദ്യ ഈ വിഷുവിനെ കമനീയമാക്കുമെന്ന കാര്യം ഉറപ്പ്.

ഇതു കൂടാതെ പായസമേളയുമുണ്ട്. അരി പായസം, ഗോതമ്പ്​ പായസം,പാലട പായസം, അട പ്രഥമൻ, കടല പ്രഥമൻ, പഴം പായസം, പാൽ പായസം, വെർമിസെല്ലി കാരറ്റ്​ പായസം, സേമിയ പായസം, ഡേറ്റ്സ് പായസം എന്നിങ്ങനെ പത്തുതരം പായസങ്ങൾ . ഏതെടുത്താലും 2.3 ദീനാർ മാത്രം. കസവ് മുണ്ട്, സാരി, പട്ടുപാവാട തുടങ്ങി വിഷുക്കോടികളും തരാതരം. സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും ആവശ്യമായ വസ്ത്രങ്ങൾ ഇവിടെയുണ്ട്​. പുതുപുത്തൻ മോഡേൺ വസ്ത്രങ്ങൾ മുതൽ കേരളത്തനിമയാർന്ന വിവിധ ആഘോഷ വസ്ത്രങ്ങൾ വരെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. 15 വരെ വിഷു ഓഫറുകൾ ലഭ്യമാണ്.

Tags:    
News Summary - Make Vishu magnificent; Vishukaineetam offer at Lulu Hypermarkets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.